നീണ്ട ഒരുപാടുനാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഞാൻ ഇങ്ങനെ ഒരു വെബ്സൈറ്റ് തുടങ്ങാനും അത് നിങ്ങളിലേക്ക് എത്തിക്കാനും തീരുമാനിച്ചത്. ഒരുപക്ഷെ എത്രയോനാളായി തുടങ്ങി വെച്ച ഒരു സംരംഭം ആണിതെന്നു കൃത്യമായി പറയാൻ എനിക്ക് രേഖകൾ ഇല്ല. നിങ്ങൾ ഇവിടെ വന്നതിൽ അതിയായ സന്തോഷം ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു. പ്രിയപ്പെട്ട എന്‍റെ സുഹൃത്തുകളെ , ഞാന്‍ ഇങ്ങനെ ഒരു Website ഇവിടെ തുടങ്ങുന്നതിന്‍റെ ഉദ്ദേശം നിങ്ങളില്‍ ഉള്ള അറിവിനെ അല്പം കൂടി വളര്‍ത്തുക എന്നതാണ് .

അറിവ് എന്നത് അക്ഷയമായ നിധിയാണ്‌. സാധാരണ ഏതൊരു വസ്തുവും നമ്മള്‍ ഉപയോഗിക്കുന്നതിന്‌ അനുസരിച്ച് കുറയുന്നു. എന്നാല്‍ അറിവ് നമ്മള്‍ ഉപയോഗിക്കുന്നതിന്‌ അനുസരിച്ച് വിപുലീകരിക്കപ്പെടുന്നു. അങ്ങനെയുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കുവാന്‍ നമ്മള്‍ എല്ലാവരും ശ്രമിക്കുക.

ഇവിടെ വിവിധങ്ങളായ സോഫ്റ്റ്‌വെയര്‍ ഓരോദിവസവും പുറത്തിറങ്ങുന്നു. അവ എങ്ങനെ ഉപയോഗിക്കണം എന്നും മറ്റുമുള്ള വിവിധ Tutorial കളും youtube പോലെയുള്ള വെബ്സൈറ്റ് കളില്‍ Upload ചെയ്യപ്പെടുന്നു. അങ്ങനെയുള്ള tutorial കളെ കണ്ടെത്തുവാനും അവ പ്രയോജന പെടുത്തുവനുമായിട്ടാണ് ഞാന്‍ ഇങ്ങിനെ ഒരു വെബ്സൈറ്റ് ഡിസൈന്‍ ചെയ്യുന്നത്. എന്‍റെ ഈ Website കുറിച്ചുള്ള അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് facebook ഇലും അല്ലാതെ ഈ വെബ്സൈറ്റിലെ തന്നെ Request Page ലും അറിയിക്കാവുന്നതുമാണ്