എന്തു കൊണ്ടു ടെലിഗ്രാം.?

0
300

തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള്ള യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ ചില രാജ്യങ്ങൾ ടെലിഗ്രാം നിരോധിക്കുക തന്നെയുണ്ടായി. കാരണം രാജ്യാധികാരികളുടെ ചൊൽപ്പടിക്ക് ടെലിഗ്രാമിന്റെ ഉടമസ്ഥർ നിന്നുകൊടുക്കുന്നില്ല അതുകൊണ്ട് അവർക്ക് സുരക്ഷയുടെ പേരിൽ മറ്റുള്ളവർ കൈമാറുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ്. പക്ഷെ പലരും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതിൽ സംശയമില്ല. ടെലിഗ്രാം നൽകുന്ന ഈ സുരക്ഷിതത്വവും സൗകര്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടാനുള്ള ലൈസൻസല്ലെന്ന് ഓർക്കുക. പക്ഷെ ഇങ്ങനൊരു ദോഷം ഒഴിച്ചു നിർത്തിയാൽ, മറ്റുള്ളവയിൽ നിന്നും വ്യത്യാസ്തമായി ടെലിഗ്രാം അവരുടെ ഉപഭോക്താക്കൾക്കളുടെ സ്വകാര്യതക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നുവെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പാണ് ടെലിഗ്രാം. ക്ലൗഡ് ബെയ്‌സ്ഡ് ആയതിനാല്‍ തന്നെ നമുക്ക് ഒരേ സമയം വ്യത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാന്‍ സാധിക്കും. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന നല്‍കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല. മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമുക്ക് സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിച്ച് അക്കൗണ്ട് സുരക്ഷിതമാക്കാമെന്നതും ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നു.

ടെലിഗ്രാം ഒരു ഇന്ത്യന്‍ ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ടെലിഗ്രാം ഇന്ത്യന്‍ നിര്‍മ്മിതമല്ല, റഷ്യക്കാരന്‍ ആയ പവേല്‍ ഡുറോവ് ആണ് ടെലിഗ്രാമിന്റെ സ്ഥാപകൻ. നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

മറ്റൊരു പ്രധാന പ്രത്യേകതയാണ് സീക്രട്ട് ചാറ്റിംഗ്. ഇതിൽ End To End Encryption ആണ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് ടെലിഗ്രാം നൽകുന്ന ഉറപ്പ്. ഇവ തിരിച്ചെടുത്തു കൊടുക്കാന്‍ ടെലിഗ്രാം യൂസര്‍മാരെ വെല്ലുവിളിച്ചിട്ടുമുണ്ട്. ഇത് ബ്രെയ്ക്ക് ചെയ്യുന്നവര്‍ക്ക് 30,00,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. സീക്രട്ട് ചാറ്റില്‍ അയക്കുന്ന മെസ്സേജ്, ലഭിക്കുന്ന വ്യക്തിയുടെ കൈയില്‍ എത്ര നേരം നില്‍ക്കണമെന്ന് അയക്കുന്നവര്‍ക്ക് തീരുമാനിക്കാം, ഇതിലൂടെ അയക്കുന്ന മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇത്തരം മെസേജ് ആന്‍ഡ്രോയിഡ് ലോലിപോപ്പ് മുതല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനും സാധിക്കില്ല. കിറ്റ്കാറ്റ് വെര്‍ഷനില്‍ എടുത്താല്‍ നോട്ടിഫിക്കേഷനും ലഭിക്കും.

പരിധിയില്ലാത്ത ക്ലൗഡ് സ്‌റ്റോറേജാണ് ടെലിഗ്രാമിന്റെ വലിയ പ്രത്യേകത. 1.5 ജി ബി വരെ വലിപ്പമുള്ള ഏതു ഫയലുകളും ഇതുവഴി കൈമാറാന്‍ സാധിക്കും, ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഡോക്യുമെന്റ് ഫോര്‍വേഡ് ചെയ്യാനും ഒരിക്കല്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുമുള്ള സൗകര്യവും ടെലിഗ്രാമിലുണ്ട്. ഇന്‍ബ്വില്‍ട് മ്യൂസിക്ക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, ഇന്‍സ്റ്റന്റ് വ്യൂ, വീഡിയോ സ്ട്രീം, ഓഡിയോ സ്ട്രീം തുടങ്ങി നിരവധി സൗകര്യങ്ങളും ടെലിഗ്രാം നല്‍കുന്നുണ്ട്.

ടെലിഗ്രാമിലെ ചാനൽ എന്ന ഫീച്ചർ ഉപയോഗിക്കുന്നത് ഒരു one way കമ്മ്യൂണിക്കേഷന് വേണ്ടിയാണ്. ചാനല്‍ വഴി നമുക്ക് എന്ത് വേണമെങ്കിലും ഷെയര്‍ ചെയ്യാന്‍ സാധിക്കും. ചാനല്‍ മാനേജ് ചെയ്യുന്നത് ആരാണെന്ന് അറിയാനും സാധികക്കില്ല. ചാനലില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും അംഗങ്ങളാകാം ഒരു പരിധിയുമില്ല.

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങളുള്ള സൂപ്പര്‍ ഗ്രൂപ്പ് എന്ന പ്രത്യേകതയും ടെലിഗ്രാമിലുണ്ട്. ഒരു ലക്ഷം മെമ്പര്‍മാരെ നമുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പിൽ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍, ആനിമേഷന്‍ ഫയല്‍, ലിങ്ക് തുടങ്ങിയവ അയക്കാം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അഡ്മിനുണ്ട്.

ചില പതിവ് ചോദ്യങ്ങൾ

1. വാട്സാപ്പിൽ ഇല്ലാത്ത എന്താണ് ടെലിഗ്രാമിലുള്ളത്?

ഇത് നേരെ തിരിച്ച് ചോദിക്കുന്നതാവും ഉചിതം, കാരണം ടെലിഗ്രാമിൽ ഉള്ള പലതും വാട്സാപ്പിൽ ഇല്ല. വളരെ ലളിതമായി കൈകാര്യം ചെയ്യാം എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. അയച്ച മെസ്സേജുകൾ എഡിറ്റ്‌ ചെയ്യാം, എളുപ്പത്തിൽ ഫോർവേപഡ് ചെയ്യാം തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ടെലിഗ്രാം വ്യത്യാസ്തമാണ്.

2. ടെലിഗ്രാം സേഫ് ആണോ?

End-To-End, Self Destructive മെസ്സേജുകൾ തന്നെയാണ് ടെലിഗ്രാമിലുമുള്ളത്. പക്ഷെ പബ്ലിക്‌ ഗ്രൂപ്പിന്റെ കാര്യത്തിൽ സംശയമുണ്ട്. എന്നിരുന്നാലും സിനിമകൾ ഡൌൺലോഡ് ചെയ്യാൻ ടോറന്റിനെക്കാളും സേഫ് ആണെന്നതിൽ സംശയമില്ല.

3. വോയിസ്‌ /വീഡിയോ കാൾ സൗകര്യമുണ്ടോ?

വോയിസ്‌ കാൾ ഉണ്ട്. വീഡിയോ കാൾ ഇപ്പോൾ ഇല്ല. ഇത്രയും ഫീച്ചറുകൾ എത്തിയ സ്ഥിതിക്ക് വീഡിയോ കാൾ സൗകര്യം ഉടനെ പ്രതീക്ഷിക്കാം.

4. സിനിമകൾ കൈമാറുന്ന കാര്യത്തിൽ വ്യക്തത വരുത്താമോ?

അതായത്, ടെലിഗ്രാമിലെ ഫയൽ ഷെയറിങ് ലിമിറ്റ് എന്ന് പറയുന്നത് 1.5 Gb/ഫയൽ ആണ്. എന്ത് ഫയലും അയക്കാമെന്ന് മാത്രമല്ല Daily Limit, Monthy Limit എന്നൊന്നുമില്ല. എത്ര വേണേലും അയക്കാം, ഡൌൺലോഡ് ചെയ്യാം. ഈയൊരു സവിശേഷത മുതലെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്‌.

5. എന്താണ് ടെലിഗ്രാം സ്റ്റിക്കറുകൾ?

ചാറ്റിങ് പരമാവധി ആകർഷകമാക്കാൻ വേണ്ടി ഉൾക്കൊള്ളിച്ചിരിക്കുന്ന ഫീച്ചർ ആണ് സ്റ്റിക്കർ. ഇത് പല മെസ്സഞ്ചറിലും ഇപ്പോൾ ലഭ്യമാണെങ്കിലും, സ്വന്തമായി സ്റ്റിക്കാറുണ്ടാക്കാൻ ടെലിഗ്രാമിലേ പറ്റൂ. ചെറിയ രീതിയിൽ ഫോട്ടോഷോപ്പ് അറിയാവുന്നവർക്ക് സ്വന്തമായി സ്റ്റിക്കർ പാക്ക് ഉണ്ടാക്കാവുന്നതാണ്.

6. ടെലിഗ്രാമിൽ ഗ്രൂപ്പ് സപ്പോർട്ട് ചെയ്യുമോ?

ഗ്രൂപ്പ് സപ്പോർട്ട് ചെയ്യുമെന്ന് മാത്രമല്ല, ഒരു സൂപ്പർ ഗ്രൂപ്പിലെ മെംബേർസ് ലിമിറ്റ് ഒരു ലക്ഷമാണ്. അതായത് ഒരു ഗ്രൂപ്പിൽ 100000 പേർ!! 100000 പേർ ഗ്രൂപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും സിനിമകൾ ഷെയർ ചെയ്യുന്നത് സങ്കൽപ്പിക്കൂ. എങ്കിൽ അത് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

7. എങ്ങിനെയാണ് ഇതിൽ അംഗമാവുക?

ഇതിൽ അംഗമാവാൻ പ്ലേസ്റ്റോറിൽ നിന്ന്‌ ടെലിഗ്രാമോ അല്ലെങ്കിൽ ഏതെങ്കിലും ടെലിഗ്രാം ക്ലയന്റോ ഡൌൺലോഡ് ചെയ്താൽ മതി. ശേഷം, വാട്സ്ആപ്പ് പോലെ തന്നെയാണ്. മൊബൈൽ നമ്പർ വഴി സിമ്പിളായി അക്കൗണ്ടിലേക്ക് കേറാം.

8. എന്താണ് ടെലിഗ്രാം ക്ലയന്റ്?

ടെലിഗ്രാമിന്റെ സോഴ്സ് കോഡ് പബ്ലിക്കാണ്. അത് അവരുടെ വെബ്‌സൈറ്റിൽ നിന്നും ആർക്കും എടുക്കാവുന്നതാണ്. അത് വച്ച് ടെലിഗ്രാം നവീകരിക്കാൻ കഴിയും. അത്തരത്തിലുള്ള നല്ല ഒന്നാന്തരം ടെലിഗ്രാം ക്ലയന്റുകളാണ് Mobogram, Plus Messenger, Telegram X തുടങ്ങിയവ. ടെലിഗ്രാമിലുള്ള വളരെ ചെറിയ ചില പോരായ്മകളും ഇതോടെ പരിഹരിക്കപ്പെടുന്നു.

9. എങ്ങിനെയാണ് ഡൗൺലോഡിങ്?

ഗ്രൂപ്പുകളിൽ നിന്ന്‌ കിട്ടുന്ന സിനിമകളും ഫയലുകളും നിങ്ങൾക്ക് ക്‌ളൗഡ്‌ സ്റ്റോറേജ് ആയി സൂക്ഷിക്കാവുന്നതാണ്. അതായത് ഇടക്ക് നിങ്ങൾക്ക് ടെലിഗ്രാം അൺഇൻസ്റ്റാൾ ചെയ്യേണ്ടി വന്നാലും നിങ്ങൾ സൂക്ഷിച്ച ഫയൽസ് അവിടെ തന്നെ കാണും. കൂടാതെ ഇടക്ക് ഡൗണ്ലോഡ് നിർത്തേണ്ടി വന്നാലും പിന്നീട് Resume ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

10. എന്താണ് ടെലിഗ്രാം ബോട്ട് ?

പേരുപോലെ തന്നെ ടെലിഗ്രാമിനുള്ളിൽ പ്രവർത്തിക്കുന്ന റോബോട്ടാണ് ടെലിഗ്രാം ബോട്ട്. ഇവ നേരത്തെ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ചില പ്രോഗ്രാമുകളാലാണ് പ്രവർത്തിക്കുന്നത്. ഇതുവഴി യൂസേഴ്സിനു ചില ആപ്പുകൾ ചെയ്യുന്ന കാര്യങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇവ ഉപയോഗിച്ച് ടെലിഗ്രാമിൽ തന്നെ ചെയ്യാൻ സാധിക്കും.

ഇതുപോലെ നിരവധി സൗകര്യങ്ങൾ ടെലിഗ്രാമിലുണ്ട്. ഗ്രൂപ്പിൽ മെസ്സേജ് പിൻ ചെയ്യാനുള്ള സൗകര്യം, ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള സൗകര്യം… അങ്ങനെ പോവുന്നു. പക്ഷെ ഇപ്പോഴും പലരും ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെങ്കിലും അവർക്കൊന്നും ആവശ്യമായ ചാനൽലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ എന്നിവ കിട്ടുന്നില്ല എന്ന പരാതി സ്ഥിരമായി കേൾക്കുന്ന ഒന്നാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ടെലിഗ്രാമിലെ ചാനലുകൾ, സൂപ്പർ ഗ്രൂപ്പുകൾ, ബോട്ടുകൾ എന്നിവയുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട് ഇതിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ നിന്നും ഇഷ്ടംപോലെ ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ എന്നിവ ലഭിക്കുന്നതാണ്. ഇവ സെർച്ച്‌ ചെയ്‌തും തിരഞ്ഞെടുക്കാവുന്നതാണ്.

Our groups

htttp://t.me/itworld

http://t.me/vivaravakasham

http://t.me/entepriyasakhi

Http://t.me/karokebeats

 

Channels :

http://t.me/itworldcnl

https://t.me/keralagrambot

https://t.me/tchannelsbot

https://tchannels.me/

https://tlgrm.eu/channels

Super groups :

https://t.me/keralagrambot

https://tgram.io/?lang=en

https://combot.org/telegram/top/chats

Bots :

https://t.me/storebot

https://t.me/keralagrambot

https://storebot.me

പോപ്പുലർ ആയ മലയാളം ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ഈ ബോട്ടിൽ നിന്നും ലഭിക്കുന്നതാണ്.👇👇

https://t.me/KeralaGramBot

ഇപ്പോഴും പലർക്കും കൂടുതൽ ചാനലുകളും ഗ്രൂപ്പുകളും നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിൽ ഉള്ളതിന്റെ     ഗുണം അറിയുന്നില്ല. ഇപ്പോൾ നിങ്ങൾക്ക് ഒരു സിനിമ, പാട്ട്, ഇബുക്ക്‌,ഗെയിം അല്ലെങ്കിൽ ആപ്പ് ഡൌൺലോഡ് ചെയ്യമെന്നിരിക്കട്ടെ അതിനു നിങ്ങൾ ഗൂഗിളിൽ പോയി സെർച്ച്‌ ചെയ്തു കഷ്ടപ്പെടണമെന്നില്ല ഈ ടെലിഗ്രാം ചാനലുകളും ഗ്രൂപ്പുകളും ഗെയിമുകൾ, ആപ്പുകൾ, പാട്ടുകൾ, സിനിമകൾ എന്നിവയുടെ വൻ ശേഖരമാണ്.|

Download Android Version

Download iPhone Version