Why Facebook Blocking My Accounts?

പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആൾസോലുഷൻ  പോർട്ടൽ ഇന്ന് ഒരു പ്രധാന വിവരം അറിയിക്കുവാൻ ആണ് ഈ പോസ്റ്റ്.

നമ്മളിൽ പലരും ഫേസ്ബുക് ഉപയോഗിക്കുന്നു. ഇഷ്ട്ടനുസരണം നമ്മുടെ പേരുകൾ അതിൽ എഴുതി വെക്കുന്നു. പലപ്പോഴും ഇല്ലാത്ത പേരുകളിൽ അക്കൗണ്ട് തുടങ്ങുന്നവരും കുറവല്ല.

എന്നാൽ എന്തിനാണ് നമ്മൾ ഫേസ്ബുക് പോലുള്ളവ ഉപയോഗിക്കുന്നത്?

പ്രധാന ലക്‌ഷ്യം എന്നും ജന നന്മയും സൗഹൃദ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുകയും സമൂഹ സേവനങ്ങൾക്കുള്ള വേദിയാക്കുകയും ചെയ്യുക എന്നതാവണം

എന്നാൽ പലരും മറ്റുള്ളവരെ പറ്റിക്കാൻ തെറ്റായ അക്കൗണ്ട് ഉണ്ടാക്കുന്നു. അവർക്കുള്ള ഒരു മുന്നറിയിപ്പും കൂടിയാണ് ഈ പോസ്റ്റ്. അത്തരം അക്കൗണ്ടുകൾ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അവ ഫേസ്ബുക് ബ്ലോക്ക് ചെയ്യുന്നതാണ്. നിങ്ങൾക്ക് അത്തരം അക്കൗണ്ടുകളെ പറ്റി അറിയാമെങ്കിൽ അവ അവയുടെ പ്രൊഫൈലിൽ കയറി റിപ്പോർട്ട് എന്ന ഓപ്ഷൻ ഉപയോഗിച്ച ഫേക്ക്  ആണെന്നുള്ള വിവരം ഫേസ്ബുക്കിനെ അറിയിക്കാൻ ഉള്ള ഓപ്ഷൻ നിലവിൽ അവർ നൽകിയിട്ടുണ്ട്. ഇത്തരം വിവരം നൽകുന്നതിലൂടെ (നിരവധി റിപോർട്ടുകൾ കിട്ടണം എന്നത് മറക്കണ്ട) അവർ ആ തെറ്റായ അക്കൗണ്ടിനെ എന്നന്നേകുമായി ബ്ലോക്ക് ചെയ്യുന്നതാണ്. ഒപ്പം തന്നെ ഇതിൽ ഉള്ള ഒരു പ്രധാന കാര്യം ആ പേരിൽ ഒരു ID  പ്രൂഫ് ഇല്ലാത്തത് കൊണ്ട് പിന്നീട് ആ അക്കൗണ്ടിന്റെ ഉടമസ്ഥൻ /ഉടമസ്ഥ ക്ക് പിന്നീട്  ആ അക്കൗണ്ട് ഒരിക്കലൂം തുറക്കാൻ കഴിയില്ല എന്നതാണ്.

സൂക്ഷിക്കുക 

നിങ്ങൾ നിങ്ങളുടെ അക്കൗണ്ടുകളിൽ നിങ്ങളുടെ ഐഡി  പ്രൂഫിൽ ഉള്ള പേരുകൾ ഉപയോഗിച്ച് തന്നെ നിലനിർത്തുക. കാരണം ഫേസ്ബുക് നിങ്ങളുടെ അക്കൗണ്ട് എന്തെങ്കിലും കാരണത്താൽ ബ്ലോക്ക് ചെയ്‌താൽ നിങ്ങളുടെ സ്വന്തമായ ആ ഐഡി  കാർഡ് ഉപയോഗിച്ച നിഷ്പ്രയാസം,നിങ്ങൾക്ക് അക്കൗണ്ട് ഉൺബ്ലോക്ക് ചെയ്യാൻ കഴിയും. ഓർക്കുക ഫേസ്ബുക് എന്ന സോഷ്യൽ നെറ്റ്‌വർക്ക് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള നല്ലൊരു ഉപാധി ആണ്. അവർക്ക് പേരുകൾക്ക് വേണ്ടി ഒരു പ്രതേക നിയമം തന്നെ ഉണ്ട് (Facebook  Name  Policy ) അതിനാൽ തെറ്റായ അക്കൗണ്ടുകൾ ഉണ്ടാക്കി മറ്റുള്ളവരെ പറ്റിക്കുന്നവരെ നമ്മൾ തിരിച്ചറിഞ്ഞു റിപ്പോർട്ട് ചെയ്യുക. എല്ലാ സോഷ്യൽ മീഡിയകളെയും നല്ല രീതിയിൽ ജന നന്മക്കായി ഉപയോഗിക്കാൻ ശ്രെമിക്കും എന്ന വിശ്വാസത്തോടെ

സ്നേഹപൂർവ്വം

സുധീർ കബീർ

Leave A Comment