ടെക്നോളജി രംഗത്തെ വിവിധങ്ങളായ സംശയങ്ങളും ഉത്തരങ്ങളും ഒക്കെയായി നല്ല രീതിയിൽ മുന്നോട്ടു വരുന്ന ഗ്രൂപ്പാണ് ആൻഡ്രോയ്ഡ് ഐഒഎസ് വിൻ ഹാക്കർ സംശയങ്ങൾ ചോദിക്കുമ്പോൾ പൂർണമായി ചോദിക്കുക.
നിയമങ്ങൾ
അടിച്ചേൽപ്പിക്കുന്ന നിയമങ്ങളെക്കാൾ അറിഞ്ഞു ചെയ്യുന്നവയാണ് നല്ലത് എന്ന് കരുതുന്നു. എന്നാലും താഴെ പറയുന്നവ പാലിക്കുക.
വേണ്ടാത്തവ
റെഫറൽ ലിങ്കുകളുമായി ഇങ്ങോട്ടു വരണ്ട.
മറ്റുള്ള മേബേഴ്സിനെ കളിയാക്കുക ചീത്ത വിളിക്കുക തുടങ്ങി ഒരു കാര്യങ്ങളും ഗ്രൂപ്പിൽ അനുവദനീയമല്ല.
യൂട്യൂബ് വഴിയുള്ള ലിങ്ക് മാത്രമിടാൻ വരുന്ന മഹാന്മാരും വേണ്ട.
ചാമ്പക്ക, അച്ചിങ്ങ പോലുള്ള പരിപാടികൾക്ക് ആരെയും വിളിക്കണ്ട.
ഇത് ഇട്ടാൽ 100 കിട്ടും അവനു കൊടുത്താൽ 50 കിട്ടും ഈ വക പരിപാടികളുമായും വരണ്ട.
അഡ്മിന്മാർ ഷെയർ ചെയ്യുന്നവയിൽ പിടിച്ചുകൊണ്ടു നിങ്ങൾക്ക് എന്തുമാകാമോ എന്ന രീതിയിൽ ഗ്രൂപ്പിൽ അടിവെക്കാൻ വരരുത്.
ഗ്രൂപ്പിന്റെ അടക്കം പ്രമോഷൻ അഡ്മിന്മാരുടെ അവകാശമാണ് അവയിൽ കടന്നു കയറി പ്രേശ്നങ്ങൾ ഉണ്ടാക്കരുത്.
അനാവശ്യമായ പോസ്റ്റുകൾ ഭീകര ചിത്രങ്ങൾ തുടനി ഒന്നും പോസ്റ്റ് ചെയ്യാൻ നിൽക്കണ്ട (പുറത്തു പോകുന്ന വഴി കാണില്ല)
ആയിക്കോളൂ
ഒരാൾ സംശയത്തെ ചോദിച്ചാൽ ആവുന്ന രീതിയിൽ പറഞ്ഞുകൊടുക്കാം . പരമാവധി മെസ്സേജ് എണ്ണം കുറക്കുക എന്നത് ശ്രെദ്ധിക്കുക.
ഒരു സംശയത്തിന് മറുപടിയായി അവശ്യമുള്ള വെബ്സൈറ്റുകൾ അയച്ചു കൊടുക്കാം.
ടെക്നോളജി പരമായ വീഡിയോ ഓഡിയോ ഇമേജ് പങ്കു വെക്കാം ( ഫേക്ക് ആവാതെ സൂക്ഷിക്കണം)
നമ്മുടെ സംശയങ്ങൾ ചോദിക്കാം, പഠിക്കാം, പഠിപ്പിക്കാം,
എല്ലാവരുമായും മനസ്സുണ്ടെങ്കിൽ സൗഹൃദം സ്ഥാപിക്കാം ( ഇന്നത്തെ കാലത്തു ഇല്ലാത്ത കാര്യം)
നല്ലരീതിയിൽ മാത്രം സഹകരിക്കാം (മോശം രീതി ആയാൽ ഗ്രൂപ്പിൽ അഡ്മിൻ ഉണ്ടെന്നു മനസ്സിലാകും)
അഡ്മിന്മാരുടെ നിർദേശങ്ങൾ തെറ്റിക്കാൻ പാടില്ല
നമ്മുടെ ഗ്രൂപ്പിന്റെയും വെബ്സൈറ്റിന്റെയും പ്രൊമോഷൻ വീഡിയോ, ഓഡിയോ, മെസ്സേജ് നിങ്ങളുടെ കൂട്ടുകാർക്കും എത്തിച്ചു ഞങ്ങളെ സപ്പോർട്ട് ചെയ്യുക.
ഇവയൊക്കെ അംഗീകരിക്കുന്നു എങ്കിൽ ഞങ്ങളോടൊപ്പം ചേരാം ഇപ്പോളത്തെ ഗ്രൂപ്പ് നമ്പർ 2
അഡ്മിൻ പാനലിൽ എത്തിയിട്ട് മാത്രമേ നിങ്ങൾക്ക് ആ ഗ്രൂപ്പിലേക്ക് പ്രവേശനമുള്ളൂ. അഡ്മിൻ പാനലിൽ നിങ്ങൾ ആൻഡ്രോയിഡ് ഐഒഎസ് വിൻ ഹാക്കെർ ഗ്രൂപിലേക്കാണ് വന്നത് എന്ന് പ്രേതേകം പറയണം കേട്ടോ. നിങ്ങളുടെ പേരും സ്ഥലവും ജോലിയും പിന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരും ഞങ്ങൾക്കറിയണം. കാരണം ഇത് കാലം പൊല്ലാ കാലമാണേ … പണി മേടിക്കാൻ വയ്യാത്ത കൊണ്ടാണ്.