?ENTERTAINMENT?

ഒത്തിരി തമാശകളും നേരമ്പോക്കുകളും ഒക്കെയായി നല്ല ഒരു ഗ്രൂപ്പായി മുന്നോട്ടു പോകുന്ന ഒന്നാണ് ?ENTERTAINMENT? എന്ന ഈ ഗ്രൂപ്പ്. സഭ്യമല്ലാത്ത ഒരു കാര്യങ്ങളും അനുവദിക്കില്ല. ദ്വയാർത്ഥം വരുന്ന തമാശകൾ അരോചകമുണ്ടാക്കുന്നവ നമ്മൾ അനുവദിക്കില്ല. അത്തരം പോസ്റ്റുകളുമായി  ആരെങ്കിലും വന്നാൽ കണ്ടം  വഴി ഓടിക്കും. പിന്നെ ഓടികേറി  ജോയിൻ ചെയ്യാമെന്ന അതിമോഹം വേണ്ട. ഞങളുടെ അഡ്മിൻ പാനലിൽ  എത്തിയിട്ട് മാത്രമേ നിങ്ങൾക്ക് ആ ഗ്രൂപ്പിലേക്ക് പ്രവേശനമുള്ളൂ. അപ്പോൾ പോന്നോളൂ.. ഒത്തിരി സ്നേഹത്തോടെ കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു കുറച്ചു തമാശകൾ ഒക്കെ പങ്കുവെച്ചു ഐടി വേൾഡ് എന്ന വലിയ കുടുംബത്തിലെ ചിരികുടുക്കയായ ?ENTERTAINMENT? ഗ്രൂപ്പിലേക്ക് സ്വാഗതം. അഡ്മിൻ പാനലിൽ  നിങ്ങൾ ?ENTERTAINMENT? ഗ്രൂപിലേക്കാണ് വന്നത് എന്ന് പ്രേതേകം  പറയണം കേട്ടോ. നിങ്ങളുടെ പേരും സ്ഥലവും ജോലിയും പിന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരും ഞങ്ങൾക്കറിയണം. കാരണം ഇത് കാലം പൊല്ലാ  കാലമാണേ … പണി മേടിക്കാൻ വയ്യാത്ത കൊണ്ടാണ്.