IT World


 

Fill Below Form And Click Submit to Join or Stay With our Whatsapp Group

Your Phone Number in International Format Ex: IN +911234556789
Your Email Address (Required)
Must Provide Your Address
This allow us to make a perfect touch with you.

2014 ഇൽ  തുടങ്ങി വളരെ  നല്ലനിലയിൽ നടത്തിവരുന്ന ഇൻഫർമേഷൻ രംഗത്തെ പുത്തനാശയങ്ങൾ നിങ്ങളിൽ എത്തിക്കാനുള്ള ഞങ്ങളുടെ  ഒരു എളിയ സംരംഭമാണ് ഈ ഗ്രൂപ്പ് (ഇപ്പോൾ ഗ്രൂപ്പുകൾ നിലവിൽ 7 ). വളരെ നിയന്ത്രിതമായ നിയമങ്ങൾ ഉള്ള ഒരുവേദി ആണ് ഐറ്റി വേൾഡ്.

നിയമങ്ങൾ 

ഐറ്റീ വേൾഡ് ഗ്രൂപ്പിലെ നിയമങ്ങൾ ശക്തമാണ്..
കാരണം ഈ ഗ്രൂപ്പിന്റെ ലക്ഷ്യം പരമാവധി ആളുകളിലേക്ക് സങ്കേതിക മേഖലയിൽ ഉള്ള അറിവ് എത്തിക്കുക എന്നതാണ്.
അതിൽ ജാതിയോ,മതമോ, വർഗ്ഗമോ, വർണ്ണമോ ഇല്ല.
………………………………………..
ഈ ഗ്രൂപ്പിലെ നിയമങ്ങളെ 3 ആയി തിരിച്ചിരിക്കുന്നു.

1. പൊതുവായവ
2. ചോദ്യങ്ങൾക്കായി
3. ഉത്തരങ്ങൾക്കായി

……………………………………….
1. പൊതുവായവ

………………………………………..

1.A. എല്ലാവരെയും ബഹുമാനിക്കുക. മറ്റുള്ളവരെ അവഹേളിക്കുകയോ,
വിഷമം ഉണ്ടാകുന്ന രീതിയിൽ സംസാരിക്കുകയോ ചെയ്യാതിരിക്കുക.

1.B. പരമാവധി എല്ലാവരും പരസ്പരം ബന്ധം നിലനിർത്തുക.

1.C. അനാവശ്യമായ വീഡിയോ, ഓഡിയോ, ഇമേജ്കൾ ഷയർ ചെയ്യാതിരിക്കുക.

1.D. നിങ്ങളുടെ സ്വന്തം ചോദ്യങ്ങൾ, സംശയങ്ങൾ, ഉത്തരങ്ങൾ ഇവയല്ലാതെയുള്ള
മലയാളം ഇംഗ്ലീഷ് ലോങ്ങ് ടെക്സ്റ്റ് മെസേജുകൾ ഒന്നും ഫോർവേഡ് ചെയ്യാതിരിക്കുക.
അവ മറ്റു ഗ്രൂപ്പുകളിൽ നിന്നും കിട്ടുന്ന ഐറ്റീ സംബന്ധമായ വ ആണെങ്കിലും ശരി ഫോർവേഡിംഗ് പാടില്ല.
നല്ലതെന്നും ഉപകാരപ്രദമാണെന്നും തോന്നുന്ന പോസ്റ്റുകൾ അഡ്മിൻ പാനെലിന് അയക്കുക . അവയിൽ ആവശ്യമുള്ളവ അഡ്മിൻപാനെലിൽ നിന്നും ഗ്രൂപ്പുകളിലേക്കും ബ്രോഡ്ക്യാസ്റ്റിലേക്കും അയക്കുന്നതാണ്.

1.E. റഫറൽ ലിങ്കുകൾ, ഓൺലൈൻ വഴി പണമുണ്ടാക്കാം, ഫ്രീ ആയി റീചാർജ്ജ്, മറ്റു വെബ് സൈറ്റുക ളിലേക്കുള്ള ക്ഷണം, ഗ്രൂപ്പുകളിലേക്കുള്ള ക്ഷണം തുടങ്ങിയവ മെംബേർസ് ഷയർ ചെയ്യാൻ പാടില്ല.

1.F. ഗ്രൂപ്പിൽ നിന്നും പോയത് ( വാട്ട്സാപ്പ് ഓഫ് ലൈൻ, അല്ലെങ്കിൽ ഡാറ്റാ ഒഫ് ആക്കുന്നത് ) മുതൽ വന്നത് വരെയുള്ള കാര്യങ്ങൾ പരമാവധി നോക്കിയതിനു ശേഷം മാത്രം ഗ്രൂപ്പിൽ സംസാരിക്കുകയോ, ചോദ്യങ്ങൾ, ഉത്തരങ്ങൾ സംശയങ്ങൾ ഇവയിൽ ഏർപ്പെടുകയോ ചെയ്യുക.

1.G. അഡ്മിൻ പാനലിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. എന്തൊരു തീരുമാനവും എടുക്കാനുള്ള അവകാശം അഡ്മിൻ പാനെലിൽ  നിക്ഷിപ്തമായിരിക്കും.

1.H. ഐറ്റി വേൾഡിന്റെ അഫിലിയേഷൻ, ഗ്രൂപ്പുകൾ, പ്രൊമോഷൻ, പോസ്റ്റുകൾ, വെബ് സൈറ്റുകൾ, ചാനലുകൾ , തുടങ്ങിയവയും, ഓഫറുകൾ അടങ്ങുന്ന മെസ്സേജുകളും, പുറത്തു നിന്നുള്ള പ്രമോഷൻ പോസ്റ്റുകളും ഗ്രൂപ്പുകളിലും ബ്രോഡ്ക്യാസ്റ്റിലും പങ്കു വെക്കുന്നതാണ്.

1.I. ഗ്രൂപ്പിനെ കുറിച്ചോ മെമ്പേഴ്സിനെ കുറിച്ചോ പരാതികളോ, ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളുടെ മേൽ ആക്ഷേപമോ ഉണ്ടെങ്കിൽ അത് അഡ്മിന്മാരിൽ ആരെയും പഴ്സണലായി അറിയിക്കാം. ഗ്രൂപ്പിൽ അത്തരം വിമർശനങ്ങളോ ആശയ പ്രകടനങ്ങളോ നടത്തുന്നവർ അറിയിപ്പില്ലാതെ ഒഴിവാക്കപെടുന്നതാണ്.

……………………………………..
2. ചോദ്യങ്ങൾക്കായി
………………………………………

2.A. ചോദ്യങ്ങൾ പൂർണ്ണമായിരിക്കുക. മുറിച്ചു മുറിച്ചു ചോദിക്കുന്നവയ്ക്ക് ഉത്തരം ലഭിക്കില്ല (വാട്സാപ്പിൽ Enter to send Option Enable ആക്കിയിരിക്കുന്നവർ ചോദ്യം പൂർണമാകാതെ അയക്കാൻ പാടില്ല.)

2.B. ഫോണുകളെ കുറിച്ച് ചോദിക്കുമ്പോൾ ഫോൺ മോഡൽ, ഉപയോഗിക്കുന്ന ഒപറേറ്റിംഗ് സിസ്റ്റത്തിന്റെ വെർഷൻ, ഉപയോഗിക്കുന്ന നെറ്റ് വർക്ക് (ഐഡിയ, എയർടെൽ, റിലയൻസ് മുതലായവ), ഉപയോഗിക്കുന്ന നെറ്റ് വർക്ക് മോഡ് (3G, 2G ,4 G മുതലായവ), റൂട്ട് ഉള്ളതാണോ, ഉപയോഗിക്കപ്പെടുന്ന രാജ്യം ഏതാണ്, ഇവകൾ വ്യക്തമാക്കുക.

2.C. കംപ്യൂട്ടറുകളെയും മറ്റും പറ്റിയുള്ള ചോദ്യങ്ങൾക്കും എല്ലാകാര്യങ്ങളും വിശദമായി ചോദ്യത്തിൽ ഉൾപെടുത്തുക, ബ്രാൻഡ് , മോഡൽ, റാം, ഒഎസ് വേർഷൻ, ബിറ്റ് റേറ്റ്, ഗ്രാഫിക്സ് കാർഡ് ഡീറ്റെയിൽസ്,(അറിയുമെങ്കിൽ പ്രോസസ്സർ, മദർബോർഡ്, തുടങ്ങിയവ ഡെസ്ക്ടോപ്പ് പിസിയിൽ) തുടങ്ങിയവ പരമാവധി ഉൾപെടുത്തുക.

2.D. ഉപചോദ്യങ്ങൾ ഉണ്ടാവുമ്പോൾ അവ ഉത്തരം നൽകുന്നവർക്ക് പേഴ്സണൽ അയക്കുക .

2.E. ഒരു ചോദ്യത്തിന്റെ പേരിലുള്ള ചർച്ചകൾ നടക്കുമ്പോൾ അവയുടെ ഉപചോദ്യങ്ങളല്ലാതെ മറ്റുള്ളവയിൽ ചോദ്യങ്ങൾ പാടില്ല.

2.F. ഒരു ക്ലാസ് റൂമിലെ പോലെ ഒരാൾ ചോദിച്ച ചോദ്യം എല്ലാവരും മനസ്സിലാക്കുക.
 

………………………………………….
3. ഉത്തരങ്ങൾക്കായി
……………………………………………

3.A. ഉത്തരം നൽകുന്നവർ വ്യക്തമായും ആധികാരികമായും ഉള്ള ഉത്തരങ്ങൾ നൽകുക.

3.B. അനാവശ്യമോ, പൂർണ്ണമല്ലാത്തതോ ആയ ഉത്തരങ്ങൾ നൽകി ചോദ്യം ചോദിച്ചവരെ ബുദ്ധിമുട്ടിൽ ആക്കാതെ ഇരിക്കുക. മുറിച്ചു മുറിച്ചു ഉത്തരങ്ങൾ അയച്ചു ബാക്കിയുള്ളവരെ ബുദ്ധിമുട്ടിൽ ആകാതെ ഇരിക്കുക.

3.C. ഒരാളുടെ ചോദ്യം മനസ്സിലായില്ലെങ്കിൽ ഉത്തരം നൽകുന്നതിനു മുൻപ് പെഴ്സണൽ ചാറ്റിലൂടെ ചോദ്യം പൂർണ്ണമായി മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരം നൽകുക.

3.D. പലർക്കും അറിയാവുന്ന കാര്യമാണ് ചോദ്യമെങ്കിലും അറിവില്ലാത്ത കൊണ്ടാണ് ആ ചോദ്യം ഒരാൾ ചോദിക്കുന്നത് എന്ന് മനസ്സിലാക്കി സ്നേഹപൂർവ്വം പറഞ്ഞു പഠിപ്പിക്കുക.

3.E. അറിയാവുന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ ധൈര്യമായി അവതരിപ്പിക്കുക. തെറ്റായ ഉത്തരങ്ങൾ ആവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

3.F. ഒരാൾ ഉത്തരം നൽകുമ്പോൾ ഒരു ക്ലാസ് റൂമിലെന്ന പോലെ എല്ലാവരും അവ പഠിക്കാൻ ശ്രമിക്കുക.

3.G. ഉത്തരങ്ങൾ പൂർണ്ണമായി അറിയില്ലെങ്കിൽ ഉത്തരത്തോടൊപ്പം ആ വിവരം വെളിപ്പെടുത്തുക.
……………………………………….

അനാവശ്യ ചാറ്റുകൾ, പേഴ്സണൽ കാര്യങ്ങൾക്കായുള്ള ചോദ്യേത്തര ഘോഷയാത്ര ഇവകളും ഗ്രൂപ്പിൽ അനുവദനീയമല്ല.
അശ്ലീലച്ചുവയുള്ളതും ദ്വയാർത്ഥ പദപ്രയോഗങ്ങളും, മാന്യമല്ലാത്ത സംസാരരീതിയും അനുവദനീയമല്ല.
………………………………………….
എല്ലാവരും ഈ നിയമങ്ങൾ നിർബന്ധമായി പാലിക്കുക.