രക്ത ദാനം മഹാ ദാനം

0
458

രക്തദാനം മഹാദാനം

പോസ്റ്റ് നിങ്ങൾക്കായി എഴുതുന്നത്

നിഖിൽ

18 വയസ്സ് പൂർത്തിയായതും 50 kg -ന് മുകളിൽ ഭാരവും ഉള്ള ഏതൊരു വ്യക്തിക്കും 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള പൂർത്തിയായ ഒരാളുടെ ശരീരത്തിൽ 5 മുതൽ 6 ലിറ്റർ വരെ രക്തമുണ്ടാകും. ഇതിൽ നിന്നും 350 ml രക്തം മാത്രമേ ഒരിക്കൽ രക്തദാനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നുള്ളൂ. ഒരിക്കൽ രക്തം ദാനം ചെയ്യുമ്പോൾ നഷ്ടപ്പെട്ട രക്തം 24 മുതൽ 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുന്നു. പ്രത്യേക ആഹാര ക്രമീകരണങ്ങളോ , വിശ്രമമോ, മരുന്നോ രക്തദാനത്തിനു ശേഷം ആവശ്യമില്ല. രക്തദാനം ഇരുമ്പിന്റെ അളവ് ക്രമീകരിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു.
മനുഷ്യ രക്തത്തിന് പകരമായി ഒന്നുമില്ല. അതിനാൽ ഒഴിവു പറയാതിരിക്കൂ.

രക്തദാതാക്കളുടെ എണ്ണം വളരെ കുറവാണ് , പക്ഷെ രക്തം സ്വീകരിക്കാനുള്ളവരുടെ എണ്ണം ധാരാളം. രക്തദാനം നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല .

8 അല്ലെങ്കിൽ 10 മിനിറ്റ് മാത്രമേ രക്തദാനത്തിന് വേണ്ടി വരുന്നുള്ളൂ….

മനുഷ്യ രക്തഗ്രൂപ്പിന്റെ ലോകത്തിലെ ലഭ്യതയുടെ കണക്ക് ശതമാനത്തില്‍
O+ve…… 40%

O-ve……. 7%

A+ve……. 34%

A-ve…….. 6%

B+ve…….. 8%

B-ve…….. 1%

AB+ve…… 3%

AB-ve…… 1%
രക്തദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനു ശേഷം കൂടുതൽ ഉന്മേഷവും, പ്രവർത്തനക്ഷമതയും ശരീരത്തിനു നൽകുന്നു.

ശരീരത്തിലെ അയേൺ ബാലൻസ് നില നിർത്താൻ രക്തദാനം സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. കാരണം ചിലരുടെ ശരീരത്തിൽ അയേൺ തോത് വളരെ കൂടുതലായിരിക്കും. ഇത് ഹൃദയത്തിന് നല്ലതല്ല. കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ തടയാന്‍ രക്തദാനം നല്ലാതാണെന്നർത്ഥം. രക്തം സ്വീകരിക്കുന്നതിനു മുൻപ് ഡോക്ടർ ആരോഗ്യസംബന്ധമായ ചെക്കപ്പുകൾ നടത്താറുണ്ട്. ഇത് പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി മെഡിക്കല്‍ ചെക്കപ്പ് നടത്തിയ ഗുണം ലഭിയ്ക്കും. ക്യാന്‍സർ സാധ്യത കുറയ്ക്കാനും രക്തദാനം സഹായിക്കും. അയേൺ തോത് കൃത്യമായി നില നിർത്താൻ സഹായിക്കുന്നതു തന്നെ കാരണം. കോളൻ, ലിവർ, ലംഗ്‌സ് തുടിങ്ങിയവയിലുണ്ടാകാവുന്ന ക്യാന്‍സർ തടയാൻ ഇത് സഹായകമാണ്. 

ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും രക്തദാനം സഹായിക്കും. രക്തത്തിലെ തോത് നിയന്ത്രിക്കുന്നതു വഴി ബിപി നിയന്ത്രിക്കാനും രക്തദാനം സഹായിക്കും. കൊളസ്‌ട്രോള്‍ തോത് നില നിർത്താനും രക്തദാനം സഹായിക്കും. രക്തകോശങ്ങളിൽ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. രക്തദാനത്തിലൂടെ കൊളസ്‌ട്രോൾ തോത് നിയന്ത്രിക്കാൻ സാധിയ്ക്കും. രക്തം ദാനം ചെയ്യുമ്പോൾ നഷ്ടപ്പെട്ടു പോയ രക്തം ശരീരം 4 മുതൽ 8 മണിക്കൂറുകൾക്കുള്ളിൽ പുനരുൽപാദിപ്പിക്കപ്പെടുന്നു.. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ രക്തദാനം സഹായിക്കുമെന്നർത്ഥം..

രക്തദാനത്തിന് ശേഷം പഴച്ചാറുകളോ മറ്റു പാനീയങ്ങളോ കഴിക്കാം. അന്നേദിവസം കഠിനമായ ജോലികളിൽ നിന്നു വിട്ടുനിൽക്കുന്നതാണ് ഉത്തമം. രക്തദാനം മഹാദാനം, അത് ജീവന്റെ ദാനമാണ്.

ഈ കാര്യങ്ങൾ നിങ്ങൾക്കായി എഴുതിയത് 

നിഖിൽ
ഡയാലിസിസ് ടെക്‌നീഷ്യൻ

കണ്ണൂർ.