ഫോണും ബാങ്കും പണം ചോരലും.

0
40

ഇന്നത്തെ വിഷയം..
പൂർണമായ പോസ്റ്റ്.
ദിവസേനയുള്ള ഓൺലൈനായി തട്ടിപ്പുകളെപ്പറ്റിയും ഒരുപാട് ഡാറ്റ മോഷണങ്ങളെകുറിച്ചുമൊക്കെ നമ്മിൽ എല്ലാവരും വളരെ അധികം ഭയപ്പെടുന്ന ഒരു കാലഘട്ടമാണ്. കാരണം ഇന്ന് പണമെല്ലാം ബാങ്കിൽ ആണെങ്കിലും അവ ചോരുന്ന വഴി നമ്മളൊക്കെ ഉപയോഗിക്കുന്ന സ്മാർട്ട് ഡിവൈസ്കൾ ആണെന്നന്നതാണ് സത്യം. അതിനാൽ തന്നെ വളരെ അധികം സൂക്ഷിക്കേണ്ടതും ഇത്തരം ഡിവൈസ് ഒക്കെ തന്നെയാണ്.
പാസ്സ്‌വേർഡ്‌ മുതൽ ATM കാർഡ് നമ്പർ CVV തുടങ്ങി എല്ലാ ടാറ്റയും പലരും contact ആക്കി തന്നെ സൂക്ഷിക്കുന്നു. തികച്ചും തെറ്റായ ഒരു രീതിയാണ് ഇത്. കാരണമായി പറയാൻ നിരവധിയുണ്ട്. നമ്മുടെ കാർഡിന്റെ നമ്പർ അതോടൊപ്പം CVV എന്ന 3 അക്കങ്ങൾ കൂടെ ഉണ്ടെങ്കിൽ ഇന്ത്യക്കു പുറത്തുള്ള എവിടെയും സാധനങ്ങൾ വാങ്ങാൻ സാധിക്കും. പലരുടെയും കാർഡുകൾ വിസയാണ്. അതിൽ തന്നെ ഇന്റർ നാഷണൽ അക്സസ്സ് ഉള്ള കാർഡുകളാണ് മിക്കവാറും ബാങ്കുകൾ ഇപ്പോൾ നൽകുന്നത്. ഇന്ത്യയിൽ നിൽക്കുന്ന ഒരാൾക്ക് പോലും ഈ കാർഡുകൾ ഉപയോഗിച്ചു നമ്പറും CVV യും മാത്രം ഉപയോഗിച്ചു കൊണ്ടു പർച്ചസ് ചെയ്യാൻ സാധിക്കും. OTP എന്ന മെസ്സേജുകൾ ഒന്നും എപ്പോളും വന്നു കൊള്ളണമെന്നില്ല. അവയില്ലാതെയും ഇതൊക്കെ നടക്കും എന്നത് വിദേശ രാജ്യങ്ങളിൽ ജോലികൾ ഉള്ളവരോട് ചോദിച്ചാൽ അറിയാം.
ഇന്നത്തെ പ്രധാന വിഷയം ഇതാണ് എന്തൊക്കെ സൂക്ഷിക്കണം,, എങ്ങനെ സൂക്ഷിക്കണം, അബദ്ധങ്ങൾ പറ്റുന്നത് എങ്ങനെ.?

1 പ്രധാനമായും നമ്മുടെ ഫോണുകളിൽ വരുന്ന OTP പോലുള്ളവ ഒരിക്കലും മറ്റുള്ളവർക്ക് നൽകാതിരിക്കുക.
2 കുട്ടികൾ ഫോണുകൾ ഉപയോഗിക്കുന്നണ്ടെങ്കിൽ പ്രധാനപ്പെട്ട അപ്പ്ലിക്കേഷനുകൾക്ക് പ്രൈവസി ലോക്കുകൾ നൽകുക.
3 കണ്ണിൽ കാണുന്നതും കയ്യിൽ കിട്ടുന്നതുമായ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുമെങ്കിൽ ആ ശീലം ഒഴിവാക്കുക.
4 ATM കാർഡുകളുടെ CVV പറ്റുമെങ്കിൽ ഓർമയിൽ സൂക്ഷിച്ച ശേഷം കാർഡിൽ നിന്നും ഒഴിവാക്കുക. (മൂന്നു നമ്പർ ഓർത്തിരിക്കാൻ പറ്റണം)
5 ഫോണിൽ ATM കാർഡിന്റെ നമ്പർ പിൻ, CVV തുടങ്ങിയവ സൂക്ഷിക്കരുത്.
6 കണ്ണിൽകാണുന്ന എല്ലാ ലിങ്കിലും കേറി ക്ലിക്ക് ചെയ്യരുത്. (ഓർക്കുക നമ്മുടെ ഫോണിൽ എല്ലാ പെർമിഷനുംഉള്ള അപ്പുകളാണ് ബ്രൗസറുകൾ)
7 അപരിചിതർക്ക് ഫോൺ തീരെയും നൽകാതെ ഇരിക്കുക.
8 ഇനി അബദ്ധത്തിൽ ഫോൺ മോഷണം പോയാൽ ബാങ്കിങ് അപ്പ്ലിക്കേഷനുകൾ ഉടൻ ബ്ലോക്ക് ചെയ്യുക.
9 കാർഡും പേഴ്സും ഉൾപ്പടെ ആണ് പോയതെങ്കിൽ ബാങ്കിൽ ഉടൻ വിവരം അറിയിക്കുക.
10 ബാങ്കിൽ കൊടുത്തിരിക്കുന്ന നമ്പർ മാറുകയോ മറ്റോ ചെയ്‌താൽ ഉടൻ ആയ വിവരം ബാങ്കിൽ അറിയിച്ചു പുതിയ നമ്പർ അപ്ഡേറ്റ് ആക്കുക.


ഓർക്കുക നമ്മൾ ജീവിക്കുന്നത് അതിനൂതന സാങ്കേതിക വിദ്യയുടെയും അതിനനുസരിച്ചുള്ള തട്ടിപ്പുകളുടെയും മദ്യത്തിൽ ആണ്.
നഷ്ടപെടുത്തിയിട്ടു പോലീസും കേസും അന്വേഷണവും ഒക്കെ ആയി അലയുന്നതിലും നല്ലത് നഷ്ടപ്പെടാതെ സൂക്ഷിക്കലാണ്.
വായിക്കുക
മലയാളത്തിലും ഇംഗ്ലീഷിലുമായി.

ഇതുപോലുള്ള അറിവുകൾ നിങ്ങളിലേക് എത്തിക്കാനുള്ള ചെറിയ ഒരു ശ്രെമം ആണ് ഈഗ്രൂപ്.
ഞങ്ങളോടൊപ്പം തുടരൂ.
അറിവുകൾ നേടൂ അബദ്ധങ്ങളിൽ ചാടാതെ ഇരിക്കൂ.
സ്നേഹപൂർവം,
സുധീർ കബീർ
അഡ്മിൻ
9020645214
VISIT

Home


http://itmyitshop.com