പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും ആൾസോലുഷൻ പോർട്ടലിന്റെ പുതിയ ഒരു അറിവിന്റെ വായനയിലേക് സ്വാഗതം.നിലവിൽ കേരളത്തിലും ഇന്ത്യയിലും അനവധി മൊബൈൽ നെറ്റ്വർക്കുകൾ ഉള്ളത് നമ്മുക്ക് അറിയാം.ഇവയിൽ തന്നെ 2G , 3G ,4G തുടങ്ങി നിരവധി മോഡുകൾ ഉള്ളതായും നമുക്കൊക്കെ അറിയാം. എന്നാൽ എന്താണെന്നു ഈ മോഡുകൾ?
എന്നെ കൊണ്ട് കഴിയും വിധത്തിൽ വളരെ വിശദമായി ആ വിഷയം അവതരപ്പിക്കാം. പൂർണമായും വായിക്കുക അറിവുകൾ പങ്കു വെക്കുക.
നെറ്റ്വർക്കുകൾ
ഇന്ത്യയിൽ അനവധി നെറ്റ്വർക്കുകൾ ഉണ്ട് ബിഎസ്എൻഎൽ, എയർടെൽ , വൊഡാഫോൺ, ഐഡിയ, ഏംറ്റീഎസ് , വിർജിൻ, റിലൈൻസ് ഇപ്പോൾ പുത്തൻ നമ്പറുകളുമായി ജിയോ. നമുക്കറിയാവുന്ന നെറ്റ്വർക്ക് എന്നത് ദാ ഞാനീ പറഞ്ഞ പേരുകളാണ്.
എന്നാൽ എന്താണ് യഥാർത്ഥത്തിൽ നെറ്റ്വർക്ക്? ഈ പേരുകൾ എല്ലാം ഓരോ കമ്പനികളാണ്. ഇവർ നമുക്ക് നൽകുന്ന റേഡിയോ സിഗ്നലുകൾ, നമ്മെ തിരിച്ചറിയാൻ നൽകുന്ന സിം കാർഡുകൾ (SIM = Subscriber Identity Module ) പിന്നെ നമ്മൾ ഉപയോഗിക്കുന്ന ഫോണുകളുടെ നെറ്റ്വർക്ക് സെലക്ട് ചെയ്യാനുള്ള കഴിവ്, ഈ മൂന്ന് കാര്യങ്ങളാണ് യഥാർത്ഥത്തിൽ ഒരു നെറ്റ്വർക്കിൽ തുടരാൻ നമുക്ക് ആവശ്യമായത്.. ഇതിൽ ഇഷ്ടമുള്ള ഫോൺ നമുക്ക് വാങ്ങാം ബാക്കിയുള്ള രണ്ടു കാര്യങ്ങളായ റേഡിയോ സിഗ്നൽ , സിം കാർഡ് ഇവ ഓരോ കമ്പനിയും നമ്മുടെ ആവശ്യപ്രകാരം നമ്മുടെ അഡ്രസ് ഉൾപ്പടെ വാങ്ങിക്കൊണ്ട് അവരുടെ സേവനം നിശ്ചിത തുകയ്ക്കോ, നിശ്ചിതകാലാവധിക്കോ അനുസരിച്ചു നമുക്ക് നൽകുന്നു. ഇതിലെ റേഡിയോ സിഗ്നലുകളും നമ്മുടെ മൊബൈൽ ഫോണും ആണ് നമ്മുടെ നെറ്റ്വർക്കിന്റെ മോഡ് തീരുമാനിക്കുന്നത്.
നെറ്റുവർക് മോഡുകൾ
നിലവിൽ 4G സപ്പോർട്ട് ഉള്ള ഒട്ടുമിക്ക ഫോണുകളിലും ഉള്ള മോഡുകൾ ആണ് മുകളിലെ ചിത്രം.
ഇതിൽ LTE, WCDMA, GSM, ഇങ്ങനെ മൂന്നു മോഡുകൾ കാണാൻ സാധിക്കും.
LTE (Long Term Evolution) എന്നത് നാലാം തലമുറയിലെ അഥവാ 4G എന്ന് നമ്മൾ വിളിക്കുന്ന മൊബൈൽ നെറ്റുവർക്കാണ്.
WCDMA (Wideband Code Division Multiple Access) എന്നത് മൂന്നാം തലമുറ അഥവാ 3G എന്നുള്ളതും
GSM (Global System for Mobile)എന്നത് ആദ്യകാലം മുതൽ നിലവിൽ വന്ന ഒന്നും,രണ്ടും തലമുറയിൽപ്പെട്ട 1G ,2G എന്നരീതിയിൽ ഉള്ള നെറ്വർക്കുകളുമാണ്.
ഇനി നാലാം തലമുറയിലെ മറ്റൊരു സവിശേഷതയാണ് VoLTE (Voice Over Long Term Evolution) ഈ സവിശേഷത ആസ്വദിക്കാൻ അതിനു അനുയോജ്യമായ വോൾട്ട് ഫോണും അതിനു അനുവദിക്കുന്ന നെറ്റ്വർക്കും നിങ്ങൾക്കുണ്ടാകണം. നിലവിൽ ഇന്ത്യയിൽ വോൾട്ട സപ്പോർട്ട് ചെയ്യുന്നത് ജിയോ നെറ്റ്വർക്ക് മാത്രമാണ്. മറ്റുള്ളവർ ഇപ്പോളും കാളുകൾ കണക്ട് ചെയ്യുന്നത് അവരുടെ GSM (2G ,3G ) നെറ്റുവർക്കുകൾ വഴിയാണ്.
A valuable information. Especially for foreigners to check before purchasing..
I have seen several peoples purchasing 4G phones from here and get upset and fight with shopers for not supporting VoLTE in India.. This article will help both sellers and purchasers to choose the right handset…
Good information dear friend.
God bless you.
തികച്ചും ഉപകാരമായ പോസ്റ്റ്..
ഇനിയും ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു….
നന്നായിട്ടുണ്ട് ഇനിയും ഇത് പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
Thanks
Nice article