Jio Prime Offer How To Activate

1
170

പ്രിയ സുഹൃത്തുകൾക്ക് ആൾസോലുഷൻ ജിയോ പ്രൈം മെബർഷിപ് എങ്ങനെ ആക്ടിവറ്റ് ചെയ്യാം എന്നതിനെപ്പറ്റി മനസ്സിലാക്കാനും അതിന്റെ ഗുണങ്ങളും പ്ളാനുകളും വിശദീകരിക്കുന്നു.

എന്താണ് ജിയോ  പ്രൈം ?

ജിയോ നെറ്റ്‌വർക്ക് ഇന്ത്യയിൽ വന്ന ഉടൻ തന്നെ  അവരിൽ വിശ്വാസം അർപ്പിച്ചു ആ നെറ്റ്‌വർക്ക് ഉപയോഗിച്ച് തുടങ്ങിയ 10 കോടിയിൽ അധികം വരുന്ന ജിയോ ഉപയോക്താക്കളെ കമ്പനിയുടെ കോ ഫൗണ്ടർ എന്ന വിശേഷണം നൽകി അംബാനി വിശേഷിപ്പിച്ചു.  ഈ ഉപഭോക്താക്കൾക്കായി ജിയോ നിലവിൽ നൽകുന്ന ഹാപ്പി ന്യൂ ഇയർ ഓഫർ  ദിവസം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കാളുകളും  മെസ്സേജുകളും തുടർന്നും ഒരു വർഷത്തേക്ക് ഒരോ മാസത്തിലേക്കുമുള്ള പ്ലാനിനോടൊപ്പം തുടർന്ന് ഉപയോഗിക്കാൻ വേണ്ടി മാർച്ച് 31 നു മുൻപായി 99 രൂപയുടെ  റീചാർജ് ഉപഭോക്താവ് ചെയ്യുന്നതിലൂടെ ആക്ടി വേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പ്ലാൻ ആണ് ജിയോ പ്രൈം.

എന്താണ് ഗുണങ്ങൾ?

നിലവിൽ 19 രൂപയുടെ മുതൽ വിവിധ പ്ലാനുകൾ ജിയോ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മാർച്ച് 31 കഴിയുന്നതോടെ എല്ലാ ഉപഭോതാക്കളും ജിയോയുടെ ഈ പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാതെ അവർക്ക് ജിയോയിലെ സർവ്വീസ്  ലഭിക്കില്ല. മാർച്ച് 31 നു ശേഷവും ഇപ്പോൾ ലഭിക്കുന്ന ഹാപ്പിന്യൂയെർ ഓഫർ പോലെയുള്ള ദിവസം 1 ജിബി ഡാറ്റ, കാളുകൾ ,എസ്എംഎസ് , തുടങ്ങിയവ ലഭിക്കാൻ ഉപഭോക്താവ് 303 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യണം. എന്നാൽ സാധാരണ ഒരു ഉപഭോക്താവിന് 2.5 ജിബി ഡാറ്റയും കാളുകളും  100 എസ്എംഎസ് കളും  ആണ് ഈ  ലഭിക്കുക. നിങ്ങൾ പ്രൈം മെമ്പർഷിപ് എടുക്കുന്നതിലൂടെ ദിവസം 1 ജിബി ഡാറ്റ , കാളുകൾ , ദിവസം 100 എസ്എംഎസ് എന്ന  രീതിൽ 28 ദിവസത്തേക്കു 28 ജിബി ഡാറ്റ  ലഭിക്കുന്നു.  ഇതുപോലെ പ്രൈം മെമ്പറിനു 499 പ്ലാനിൽ 56 ജിബി ഡാറ്റ ലഭിക്കുന്നു  എന്നാൽ സാധാരണ ഉപഭോക്താവിന് 5 ജിബി മാത്രമാണ് ലഭിക്കുക. പ്ലാനുകളുടേയും ഓഫറുകളുടെയും വിവരങ്ങൾക്കായി ജിയോ വെബ്‌സൈറ്റായ ജിയോ.കോം സന്ദർശിക്കുക.303 രൂപയുടെ പ്ലാൻ ഓഫർ താഴെ ഇമേജിൽ കാണാൻ സാധിക്കും.

എങ്ങനെ പ്രൈം ഓഫർ ചാർജ് ചെയ്യാം?

 

ഇതിനായി കമ്പ്യൂട്ടറിൽ  ജിയോയുടെ വെബ്സൈറ്റ് വഴി https://www.jio.com/Jio/portal/primeRecharge എന്നലിങ്കിലൂടെയും

ഫോണിൽ നിന്നാണെങ്കിൽ മൈ ജിയോ അപ്ലിക്കേഷൻ വഴി ഗെറ്റ് പ്രൈം

 എന്ന ഓപ്ഷൻ വഴിയും നിങ്ങൾക്ക് റീചാർജ് ചെയ്യാൻ കഴിയും. ഇതിനായി ഓൺലൈൻ ബാങ്കിംങ് ,ATM കാർഡ്, PAYTM തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ് ഒപ്പം തന്നെ മാർച്ച് 31 നു മുൻപായി 303/499 രൂപയ്ഡ് പ്ലാനുകൾ ചെയ്യുന്നവർക്ക് യഥാക്രമം 5/10 ജിബി അധിക ഡാറ്റ ഉപയോഗവും ജിയോ വാഗ്ദാനം ചെയ്യുന്നു.

 

ഒരേ ഒരുകാര്യം കൂടി പറയട്ടെ. നിലവിൽ ആജീവനാന്തം ജിയോ നമ്മുക്ക് ഫ്രീ ആയി നെറ്റവർക്ക് സർവീസ് തരാം എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ആറുമാസകാലം മുന്പോട്ടെക്ക് പോയാൽ ഐഡിയ,എയർടെൽ,വൊഡാഫോൺ,ഡോകോമോ,ബിസ്നൽ, തുടങ്ങി എല്ലാ നേറ്റുവർക്കുകളും  ഉപഭോക്താകളിൽ നിന്നും 1 ജിബി ഡാറ്റക്ക്  249 രൂപയുംകാളുകൾക്ക് 1.2പൈസ/ സെക്കന്റ് എന്ന നിലയിലും ഈടാക്കിയിരുന്ന ഒരു കാലം നമുക്ക് കാണാൻ കഴിയും. അവിടെ നിന്നും ഇന്ന് മുന്നൂറു രൂപമുതൽ ഫ്രീ കാളുകളും  നെറ്റും എല്ലാം ഓഫർ ചെയ്തു നമ്മളെ അവരുടെ നെറ്റുവർകിൽ നിലനിറുത്താൻ  ശ്രെമിക്കുന്നു. ഇതുമൂലം ഗുണമുണ്ടായത് അംബാനിയേക്കാൾ നമുക്കാണെന്നു മറന്നിട്ടാണ് പലരും വിമർശനപരമായ  പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. എന്തായാലും ജിയോക്ക്  മുന്നിൽ മുട്ടുമടക്കി നിൽക്കേണ്ട അവസ്ഥ നാളെ വരാതിരിക്കാൻ നമ്മുട സ്വന്തം നെറ്റുവർക്കായ ബിഎസ്എൻഎൽ എല്ലാവരും നിലനിർത്തുക. ഒപ്പം ജിയോയുടെ  ഓഫർ ബെനെഫിറ്റ്‌  കിട്ടാനായി 99 രൂപയുടെ പ്രൈം ഓഫർ ചെയ്യുക. ഒരുവർഷത്തേക് 99 രൂപ വലുതായി കണ്ടു അവസരം നഷ്ട്ടമാക്കിയാൽ പിന്നെ ബേസിക് പ്ലാനിൽ എത്തി തുച്ഛമായ ഡാറ്റക്ക് കൂടുതൽ പണം നൽകേണ്ട അവസ്ഥ വരും. അറിയിക്കേണ്ടത് എന്റെ കടമ. മണ്ടത്തരങ്ങൾക്കു പുറകെ ഷെയർ ചെയ്തു പോകാതെ  അറിവുപകരുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യൂ. താഴെ വാട്ട്സാപ്പ് /ഫെയ്സ്ബൂക് / ട്വിറ്റെർ/  ഐക്കൺ ക്ലിക്ക് ചെയ്യൂ. ഷെയർ ചെയ്യൂ.