Jio Prime Offer Know All

0
115

 ഇന്ന് (21-02-17 ചൊവ്വാഴ്ച) ഉച്ചക്ക് നടന്ന Reliance Jioയുടെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ 10 കോടി ഉപഭോക്താക്കൾ എന്ന സന്തോഷം പങ്കുവച്ച് കമ്പനിയുടെ സ്‌ഥാപകൻ മുകേഷ് അംബാനി ഇന്ത്യൻ ടെലികോം മേഖലയെ പിടിച്ചുകുലുക്കാൻ ശേഷിയുള്ള Jio Prime Membership ഓഫർ പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രഖ്യാപനം വന്നതുമുതൽ ഈ ഓഫറിനെക്കുറിച്ചും ഇതിന്റെ താരിഫിനെക്കുറിച്ചും പല തെറ്റിദ്ധാരണകളും, സംശയങ്ങളും പലരിൽ നിന്നും ഉയർന്നുകേൾക്കാൻ ഇടയായി. അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റിന്റെ പ്രസക്തി മനസ്സിലാക്കി ഞാൻ ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്.


RELIANCE JIO PRIME MEMBERSHIP – EXPLAINED

‘ഈ അംബാനിക്കെന്താ ഭ്രാന്താണോ?’ എന്നായിരിക്കും നമ്മളിൽ പലരും ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് 10 കോടി ഉപഭോക്താക്കൾ എന്ന മറ്റൊരു ടെലികോം കമ്പനിക്കും അവകാശപ്പെടാനില്ലാത്ത നേട്ടം Jio സ്വന്തമാക്കി എന്നത് മാത്രം മതി പുള്ളിയുടെ ലെവൽ മനസ്സിലാക്കാൻ. ഈ 10 കോടി ഉപഭോക്താക്കളെ നേടുക എന്ന ലക്ഷ്യത്തോടെയാണ് Preview Offer, Welcome Offer, Happy New Year Offer എന്നീ ഓമനപ്പേരുകളിൽ സൗജന്യ ഓഫറുകൾ Jio നല്കിക്കൊണ്ടിരുന്നത്. ഇതിലൂടെ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും, കൊമർഷ്യലി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി ഒരു വലിയ യൂസർ ബേസിൽ നെറ്റ്‌വർക്ക് പരീക്ഷിക്കാനും അവർക്ക് സാധിച്ചു. ‘കമ്പനിയുടെ കോ-ഫൗണ്ടർമാർ’ എന്നാണ് ഈ ആദ്യ 10 കോടി Jio ഉപഭോക്താക്കളെ അംബാനി വിശേഷിപ്പിച്ചത്. തന്റെ കമ്പനിയിലും, അതിന്റെ സാധ്യതകളിലും ആദ്യമായി വിശ്വാസം അർപ്പിച്ച ഇവർക്ക് എന്നും Jioയിൽ ഒരു പ്രത്യേകസ്‌ഥാനം ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരോടുള്ള Jioയുടെ നന്ദിയും കടപ്പാടുമാണ് Jio Prime! ഈ വർഷം മാർച്ച് 1 മുതൽ 31 വരെ Jio കണക്ഷൻ നേരത്തെ ഉപയോഗിക്കുന്നവർക്കും, പുതിയ കണക്ഷൻ എടുക്കുന്നവർക്കും ഒരു വർഷത്തേക്ക് (2018 മാർച്ച് 31 വരെ) ₹99 അടച്ച് Jio Prime Membership എടുക്കാം. Jio Prime മെംബർമാർക്ക് വരുന്ന ഏപ്രിൽ 1 മുതൽ പ്രതിമാസം ₹303 അടച്ചാൽ Happy New Year ഓഫറിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഒരു മാസത്തേക്ക് ആസ്വദിക്കാം. ഇതിനോടൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം..
→ Jio സൗജന്യ ഓഫർ 1 വർഷത്തേക്ക് കൂടി നീട്ടി എന്ന വാർത്തകൾ പൂർണമായി വിശ്വസിക്കരുത്. 1 വർഷത്തേക്ക് കൂടി നീട്ടി എന്നുള്ളത് സത്യമാണെങ്കിലും, ഇത് സൗജന്യമല്ല. Jio Prime Membership എടുക്കുകയും, പ്രതിമാസം ₹303 അടയ്ക്കുകയും ചെയ്താൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു.

→ Amazon Prime ഉപയോഗിച്ചിട്ടുള്ളവർക്ക് Jio Prime എന്താണെന്ന് എളുപ്പം മനസ്സിലാകുമെന്ന് കരുതുന്നു. രണ്ടിലും ഒരു നിശ്ചിത തുക അടച്ച് Prime മെംബെർഷിപ് എടുത്താൽ മെംബേഴ്സിന് ചില പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും ലഭിക്കും.

→ Jio Prime Membership എടുത്താൽത്തന്നെ 1 വർഷത്തേക്ക് Happy New Year Offerന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് ശരിയല്ല. മെംബെർഷിപ്പിന് പുറമെ പ്രതിമാസം ₹303 അടയ്ക്കണം എന്നുള്ളത് ഈ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമാണ്.

→ 1 മാസത്തേക്ക് ₹303 വളരെ കൂടുതലാണോ? മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ നിരക്കനുസരിച്ച് നോക്കിയാൽ വളരെ കുറവാണെന്ന് പറയേണ്ടി വരും. ദിവസേന 1GBയാണ് 4G സ്പീഡിൽ Jio നൽകുന്നത്. അതായത് മാസം 28GB (ഒരു ദിവസത്തേക്ക് ₹1 GB) അതിനു പുറമെ 28GB Jionet WiFi (1GB/day FUP), രാത്രി 2 മുതൽ 5 വരെ Unlimited Night Data, 1GBക്ക് ശേഷം 128kbpsൽ (ഏകദേശം 20KBps) Unlimited Data, സൗജന്യ വോയിസ് കോളുകൾ, സൗജന്യ SMS, Jio Apps എന്നിവയും. അങ്ങനെ നോക്കുമ്പോൾ ₹5 രൂപയിൽ താഴെയെ ദിവസേന 1GB ഡാറ്റക്ക് ചിലവാകുന്നുള്ളൂ.

Prime മെംബേർസ് 2018 മാർച്ച് 31ന് ശേഷമാണ് ₹303 അടക്കേണ്ടത് എന്നൊരു തെറ്റിദ്ധാരണയുണ്ട്. ഓർക്കുക 2018 അല്ല, 2017 മാർച്ച് 31ന് ശേഷമാണ് ₹303 അടക്കേണ്ടത്. എങ്കിലേ ഇപ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കൂ.

Prime Membership എടുക്കുന്നവർ നിർബന്ധമായും പ്രതിമാസം ₹303 അടക്കണം എന്നൊരു പ്രചാരണവും ഉയർന്നുകേൾക്കുന്നു. പ്രീപെയ്ഡ് എന്നാൽ പണം മുൻകൂറായി അടച്ച് സേവനങ്ങൾ ആസ്വദിക്കുക എന്നതാണ്. നമ്മൾ പ്രീപെയ്ഡ് ഉപഭോക്താക്കൾ ആയിരിക്കുന്നിടത്തോളം നമുക്ക് ആവശ്യമുള്ളപ്പോൾ മാത്രം ₹303ന് റീചാർജ് ചെയ്താൽ മതിയാകും. Prime Membership എടുത്ത് ₹303ന് റീചാർജ് ചെയ്യാതെ ഇരുന്നാൽ ബില്ല് വരും എന്ന വാദവും വെറും അസംബന്ധമാണ്.

→ Jio Prime Membership, പ്രതിമാസ റീചാർജ് എന്നിവ എങ്ങനെയാണ് ചെയ്യുക എന്ന് പലരും ചോദിച്ചു കണ്ടു. MyJio ആപ്പ് വഴിയോ, Jio.com വെബ്സൈറ്റ് വഴിയോ നമുക്ക് സ്വന്തമായി ചെയ്യാവുന്നതേ ഉള്ളു. ഇതിനായി ഡെബിറ്റ് കാർഡ് (സാധാരണ ATM Card), ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, JioMoney വാലറ്റ്, മറ്റ് പേയ്മെന്റ്/UPI ആപ്പുകൾ എന്നിവ ഉപയോഗിക്കാം. ഇത് ചെയ്യാൻ കഴിയാത്തവർക്ക് അംഗീകൃത Jio സ്റ്റോറുകൾ വഴിയും, Reliance Digital സ്റ്റോറുകൾ വഴിയും ചെയ്യാം.

→ ഫിസിക്കൽ റീചാർജ് കൂപ്പണുകൾ ഇറക്കാൻ Jioക്ക് ഉദ്ദേശം ഇല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഓൺലൈൻ, ഡിജിറ്റൽ വാലറ്റ് റീചാർജുകൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്. Jio സ്റ്റോറുകളിലൂടെയും ഇത്തരം റീചാർജുകൾ ആയിരിക്കും ലഭിക്കുക.

→ 10 കോടി ഉപഭോക്താക്കളിൽ JioFi, LYF ഫോണുകൾ ഉപയോഗിക്കുന്നവരും പെടും എന്നതുകൊണ്ട് മുകളിൽ പറഞ്ഞ എല്ലാ ഓഫറുകളും അവർക്കും ബാധകമാണ്.

→ നമ്മൾ എങ്ങനെയാണ് Prime മെംബേർസ് ആണോയെന്ന് അറിയുന്നതെന്ന് പലരും ചോദിച്ചുകണ്ടു. മാർച്ച് 31 വരെ Jio ഉപഭോക്താക്കൾ ആകുന്ന എല്ലാവരും Prime Membership എടുക്കാൻ അർഹരാണ്. മെംബെർഷിപ് എടുത്തവരുടെ Prime പ്രിവിലേജ് വിവരങ്ങൾ മാർച്ച് 1ന് ശേഷമുള്ള MyJio ആപ്പ് അപ്ഡേറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

→ വോയിസ് കോളുകൾ ആജീവനാന്തം സൗജന്യമാണെങ്കിലും, ഒരു ഡാറ്റ പായ്ക്കിനൊപ്പമാണ് ഇത് ലഭിക്കുന്നത്. Prime Membership എടുത്തതിന് ശേഷം ₹303ന്റെ ഡാറ്റ പായ്ക്ക് റീചാർജ് ചെയ്തില്ലെങ്കിൽ സൗജന്യ കോളിംഗ് ലഭിക്കുന്നതല്ല.

→ 1GB FUP ലിമിറ്റ് അവസാനിച്ചവർക്ക് വീണ്ടും ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാനായി ₹51ന് 1GB എന്ന നിരക്കിൽ Jio ഒരു എക്സ്റ്റന്റഡ് ഡാറ്റ പായ്ക്ക് നൽകുന്നുണ്ട്. FUPക്ക് ശേഷവും സ്പീഡ് ആവശ്യമുള്ളവർക്ക് ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

→ Prime Membership എടുക്കാത്തവർക്ക് എങ്ങനെയായിരിക്കും പ്ലാനുകൾ എന്ന സംശയം ഉള്ളവർ Jio.comൽ താരിഫ് നോക്കുക. ₹19 മുതൽ ₹4999 വരെയുള്ള പ്ലാനുകൾ ലഭ്യമാണ്. മറ്റ് ടെലികോം കമ്പനികളെക്കാൾ വിലക്കുറവിൽ 20% അധികം ഡാറ്റ നിങ്ങൾക്ക് ലഭിക്കും എന്നും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഏപ്രിൽ 1ന് മുൻപായി കൂടുതൽ ലാഭകരമായ പ്ലാനുകൾ വരും എന്നും പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം

സുധീർ കബീർ.