Network Fooling peoples Name of Unlimited Calls

​നിലവിൽ ഇൻഡ്യയിൽ ജിയോയുടെ വരവോട് കൂടി ഒരുപാട് നെറ്റ് വർക്കുകൾ അൺലിമിറ്റഡ് ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്.ഞാൻ ഉപയോഗിക്കുന്ന 9020645214 എന്ന നമ്പർ റിലൈൻസ് ജിഎസ് എം നെറ്റ് വർക്കിൽ ആണ്. അവർ 152 രൂപക്ക് ഈ പറഞ്ഞ അൺലിമിറ്റഡ് ഓഫർ തന്നു. റീചാർജ് ചെയ്തതിനു ശേഷം സത്യത്തിൽ എനിക്ക് ഒരു കോളുപോലും നേരാംവണ്ണം വിളിക്കാൻ പറ്റിയില്ല. എപ്പോൾ വിളിച്ചാലും “This route is Busy ” എന്ന ഒരു വോയിസാണ് കേൾക്കുക. കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അത് നെറ്റ്വർക്ക് അപ്ഡേഷന്റെ പ്രശ്നമാണ് എന്ന് ഒരു മറുപടിയും. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്ന നമ്പർ, ആ നമ്പറിൽ നിന്നും മാത്രം വിളിച്ചാൽ നടക്കുന്ന പല കാര്യങ്ങളും (ബാങ്കിംങ്ങ്, ഗ്യാസ്, കമ്പനികളിൽ ഐഡൻറി, സുഹൃത്തുക്കൾ തിരിച്ചറിയുക Etc) മുടക്കം വരികയും ഒരാഴ്ചയോളം ഒരു കാളുപോലും പോകാതെ ( കുറഞ്ഞത് 30 തവണ try ചെയ്താൽ 1 തവണ കിട്ടും) തുടർന്നപ്പോൾ ഇൻഡ്യൻ കൺസ്യൂമർ കെയറിൽ പരാതിപ്പെട്ടു….

യാതൊരു പ്രയോജനവും ഇല്ല. അവസാനം നമ്പർ ആനെറ്റ് വർക്കിൽ നിന്നും പോർട്ട് ചെയ്തു. ഇതിനൊക്കെ എതിരെ പ്രതികരിക്കാൻ ഇവിടെ ഒരു പൂച്ചക്കുഞ്ഞ് പോലും ഇല്ല . ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഒപ്പം നിത്യജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രീതിയാണ് ഇവിടുള്ള നെറ്റ് വർക്കെല്ലാം സ്വീകരിക്കുന്നത് …

പ്രതികരിക്കുക. നാളെ നിങ്ങളും റീചാർജ് ചെയ്ത് മാനത്ത് നോക്കി ഇരിക്കാതിരിക്കാൻ

സ്നേഹപൂർവ്വം

സുധീർ കബീർ

അഡ്മിൻ

ഐ റ്റി വേൾഡ് 

ഞങ്ങളോടൊപ്പം ചേരാൻ

9020645214 എന്ന നമ്പറിൽ whatsapp മെസേജ് അയക്കു .

Leave A Comment