വാട്സ് ആപ് ഗ്രൂപ്പുകൾ എന്തിനായിരിക്കണം
————————————
ഒട്ടുമിക്ക വാട്സ് ആപ് ഗ്രൂപ്പിലും വായിക്കുന്നതും ഷെയർ ചെയ്യപ്പെടുന്നതും 95 ശതമാനവും ഒരേ മെസ്സേജുകളാണ്.നിർഭാഗ്യവശാൽ നെഗേറ്റിവ് ആറ്റിട്യൂട് വളർത്തുന്ന മെസ്സേജുകൾ.ലോകം മുഴുവനും ബലാൽസംഗവും ,മോഷണവും പിടിച്ചുപറിയും,കുതികാൽ വെട്ടലും ..അങ്ങിനെ നീണ്ടുപോകുന്നു ഒരു വ്യക്തിയെ നിരാശയുടെ
കാണാകയത്തിലേക്ക് തള്ളിയിടാൻ സഹായകമാകുന്ന മെസ്സേജുകൾ.
ഒരേ കാര്യം ആവർത്തിച്ചുകേൾക്കുമ്പോൾ ,അതു തലച്ചോറിൽ സേവ് ചെയ്യപ്പെടുകയും,പിന്നീട് ആ വ്യക്തിയുടെ ചിന്തയിലും,പെരുമാറ്റത്തിലും സാരമായ മാറ്റങ്ങളുണ്ടാകുകയും ചെയ്യുമെന്നാണ് ആധുനിക മനശ്ശാസ്ത്രം പറയുന്നത്.മനുഷ്യ മനസ്സിൽ ഉടലെടുക്കുന്ന ചിന്തകളും വികാരങ്ങളുമാണ് ബാഹ്യമായി പ്രതിഫലിക്കുന്ന സ്വഭാവങ്ങളിൽ നിഴലിക്കുന്നത്.
മനുഷ്യരെല്ലാം അടിസ്ഥാനപരമായി നല്ലവരാണ്.എന്നാൽ ചുറ്റുപാടുകളാണ് അവരെ അധമൻമാരാക്കി മാറ്റുന്നത്.വാട്സ്ആപ് ഗ്രൂപ്പ് നമ്മെ ആരാക്കിമാറ്റുന്നു.ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ആശങ്കയും ,ആകാംക്ഷയും മാത്രമല്ല ജീവിതം.പൂക്കളും പുഴകളും ,മഴയും മഴവില്ലും,കാടും കാട്ടാറും, പക്ഷിക്കൂട്ടങ്ങളും അങ്ങിനെ കണ്ണിനേയും മനസ്സിനേയും ആനന്ദം കൊള്ളിക്കുന്ന നിരവധി നിറക്കൂട്ടുകൾ.അത്തരം വർണ്ണങ്ങളുടെ ചേരുവയാണ് ജീവിതം.ജീവിതത്തിലെ മനോഹര കാഴ്ചകളിലേക്ക് നിങ്ങളെ കൈപിടിച്ചു നടത്താൻ സഹായമാകുന്നുണ്ടോ നിങ്ങൾ അംഗമായിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ
ആലോചിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങൾ മനോഹരമായ ശബ്ദത്തിൻറെ ഉടമയല്ലേ?
ആ ശബ്ദത്തിലൂടെ ഒരു നന്മയുടെ ഈരടി ചൊല്ലാൻ നിങ്ങൾ അംഗമായിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ സഹായകമായിട്ടുണ്ടോ …
ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
നിങ്ങൾ അത്യാവശ്യം സംസാരിക്കാൻ കഴിവുള്ള ആളല്ലേ……
ഒരു നന്മ നിറഞ്ഞ ഉപദേശം നൽകാൻ നിങ്ങൾ അംഗമായിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ സഹായകമായിട്ടുണ്ടോ….
ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
നിങ്ങൾ അത്യാവശ്യം എഴുതാൻ കഴിവുള്ള ആളല്ലേ….
മനുഷ്യനെ നന്മയിലേക്ക് നയിക്കാൻ സഹായകമായ എഴുത്തുകളുടെ ഒരിടം ലഭിക്കാൻ നിങ്ങൾ അംഗമായിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ സഹായകമായിട്ടുണ്ടോ….
ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
നിങ്ങളെ നിങ്ങളായി മറ്റുള്ളവർ ഉൾക്കൊള്ളുവാനും മറ്റുള്ളവരെ അവരായി നിങ്ങൾക്ക് ഉൾക്കൊള്ളുവാനും നിങ്ങൾ അംഗമായിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ സഹായകമായിട്ടുണ്ടോ….
ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
മനോഭാവ മാറ്റത്തിലൂടെ വൈകാരികോർജ്ജം നേടിയെടുക്കാനും, മനസ്സിനെ ശുദ്ധീകരിച്ച് ജീവിതത്തിൽ മാറ്റം വരുത്താനും,ദുശ്ശീലങ്ങളെ ദുർബലപ്പെടുത്താനും നിങ്ങൾ അംഗമായിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ സഹായകമായിട്ടുണ്ടോ?
മേല്പറഞ്ഞതിനൊക്കെ ഉത്തരം “ഇല്ലാ “എന്നാണെങ്കിൽ,നമ്മൾ നമ്മളോട് ചെയ്തിട്ടുള്ളത് വലിയൊരു അനീതി തന്നെയാണ്.അത്തരം ഗ്രൂപ്പുകൾ നമുക്കൊരു നന്മയും പ്രധാനം ചെയ്യാൻ പോകുന്നില്ല.
മറക്കരുത്.ഭൂമിയിൽ മരണം ഒന്നേയുള്ളൂ..ബാക്കി സമയങ്ങളെല്ലാം ജീവിക്കാനുള്ളതാണ്.
എല്ലാകൂട്ടായ്മകളും,നമുക്ക് സ്വയം വളരാനും,മറ്റുള്ളവരെ വളർത്തുവാനുമുള്ളതായിരിക്കട്ടെ.
സ്നേഹപൂർവം
സുധീർ കബീർ
Http://wa.me/+919020645214
നന്മകൾ ചെയ്യുക.
തീർച്ചയായും അവ പല മടങ്ങായി തിരികെ ലഭിക്കും.