ഇതാ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ആൻഡ്രോയിഡ് ഫോൺ

0
104

ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല വഴികള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്, ഇതില്‍ ഒന്ന് വി എം വെയര്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്. ഒരുപാട് പേര് എ രീതി വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു പേര്‍ക്ക് പല കാരണങ്ങളാല്‍ ഇത് വിജയകരമായി ചെയ്യാന്‍ സാധിക്കയില്ല. കൂടുതല്‍ സ്റെപ്പുകള്‍ അതില്‍ ഉണ്ടെന്നതാണു കാരണം. അതിനാല്‍ വളെരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു രീതി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. വി എം വെയര്‍ ഉപയോഗിച്ച് ചെയ്യുന്നതില്‍ നിന്നും ഇതിനുള്ള വ്യത്യാസം നിങ്ങള്‍ക്ക് ഒരു ആന്‍ഡ്രോയിഡ് ഉപകരണം ഉണ്ടായിരിക്കണം എന്നത് മാത്രമാണ്.

ആന്‍ഡി എന്ന ആന്‍ഡ്രോയിഡ് എമുലെറ്റര്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇതു. വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഒന്നും ഇല്ലാത്തവര്‍ക്കും എളുപ്പം തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് വേണ്ട നിര്ധേശങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. അത് പിന്തുടര്‍ന്നാല്‍ ആയാസരഹിതമായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണും കമ്പ്യൂട്ടറും ആയി സിങ്ക് ചെയ്യാം. വിന്‍ഡോസ് മാത്രമല്ല ആപ്പിള്‍ മാക് കമ്പ്യൂട്ടറുകളിലും ആന്‍ഡി പ്രവര്‍ത്തിക്കും. വിന്‍ഡോസ്‌ 7 നേക്കാള്‍ പഴയ ഒ എസ്സില്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കില്ല. നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മികച്ച കമ്മ്യൂണിക്കേഷന്‍ എന്റര്‍ടെയിന്‍മെന്‍റ് ആപ്പുകളും (വാട്സ് ആപ്, ഹൈക്ക്, എന്നിവ ഉള്‍പ്പെടെ) ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച് നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ നിന്നും ഉപയോഗിക്കാന്‍ സാധിക്കും. എല്ലാത്തിനും ഉപരിയായി ആന്‍ഡ്രോയിഡിന്‍റെ പുതിയ വേര്‍ഷനുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. പരീക്ഷിച്ചു നോക്കൂ.. സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യൂ

download
 

മറ്റൊരു ആപ്ലികേഷൻ നമുക്കൊക്കെ സുപരിചിതമായ Blue Stack ആണ് . വളരെ നിഷ്പ്രയാസം ഈ സോഫ്ട്‍വെയർ നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യൂ

download