സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ മികച്ച സൗകര്യങ്ങളാണ് ഏവരും നോക്കുക. ഒരെ സൗകര്യങ്ങളുമായി വിവിധ വിലകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ് ഇവയില്‍ ഏതാണ് മികച്ചതെന്ന് കണ്ടെത്തുക അന്വേഷിക്കുകയാണോ നിങ്ങള്‍. പെര്‍ഫോമെന്‍സും പവറും മാത്രമല്ല ഒരു ഫോണിനെ മികച്ചതാക്കുന്നത്. 15,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ചില സ്മാര്‍ട്ട്ഫോണുകള്‍ ഇതാ..
യു യൂണികോണ്‍
മികച്ച പെര്‍ഫോമന്‍സും ലുക്കും അടങ്ങിയിരിക്കുന്ന ഫോണാണ് യു യൂണികോണ്‍. 4000 എം.എ.എച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തുന്നത്. വിപണിയിലെ മറ്റ് ഫോണുകള്‍ക്ക് വലിയ മത്സരം യു യൂണികോണ്‍ ഉണ്ടാക്കുന്നില്ല. മൊബൈല്‍ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ യു.യൂണികോണിലെ ക്യാമറ ഇഷ്ടപ്പെടില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ബാറ്ററിയുടെ പവറിന്റെ കാര്യത്തിലും ഫോണിന്റെ പെര്‍ഫോമെന്‍സിന്റെ കാര്യത്തിലും യു യുണികോണ്‍ മുന്നിലാണ്.
മോട്ടോ ജി4 പ്ലസ്
മോട്ടോ ജീ സ്മാര്‍ട്ട്ഫോണുകളുടെ നാലാമത്തെ വിഭാഗമാണ് മോട്ടോ ജി 4 പ്ലസ്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള ഒരു തീരിച്ചുവരവായിരുന്നു ഇത്. ജി.ഫോറിലാണ് കമ്പനി ആദ്യമായി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അവതരിപ്പിച്ചത്.
മോട്ടോ ജി രണ്ട് വകഭേദങ്ങളിലാണ് വിപണിയിലുള്ളത്. മോട്ടോ ജി 4 ഉും മോട്ടോ ജി 4 പ്ലസും. രണ്ട് വേരിയന്റുകളാണ് ഫോണിനുള്ളത്. 16 ജിബി മോഡല്‍ 2 ജി.ബി റാമിലാണ് എത്തുന്നത്. 32ജി.ബി മോഡല്‍ 3 ജി.ബി റാമിലും എത്തുന്നു. 16 ജി.ബി മോഡലിന് 13,499 രൂപയാണ് വില. 32 ജിബി മോഡലിന് 14,499 രൂപയും
സിയോമീ റെഡ്മീ നോട്ട് ത്രീ
മെറ്റല്‍ ബോഡിയും ഫിംഗര്‍പ്രിന്റ് സെന്സറുമായെത്തിയ ആദ്യ റെഡ്മീ ഫോണാണ് റെഡ്മീ നോട്ട് ത്രീ. പതിനാറ് മെഗാപിക്സല്‍ എഫ് 2.0 ക്യാമറയാണ് ഫോണിനുള്ളത്. രണ്ട് ടോണ്‍ ഡ്യൂവല്‍ എല്‍.ഇ.ഡി ഫ്ളാഷ് ലൈറ്റും ഫോണിനുണ്ട്. രണ്ട് വകഭേദങ്ങളാണ് റെഡ് മീ നോട്ട് ത്രീയ്ക്കുള്ളത് പതിനാറ് ജി.ബി റാമും 32 ജി.ബി റാമും.
16 ജി.ബി റാം റെഡ് മീ നോട്ട് ത്രീയ്്ക്ക് 9,999 രൂപയാണ് വില
32 ജി.ബി റാം, റെഡ് മീ നോട്ട് ത്രീയ്ക്ക് 11,999 രുപയാണ് വില.
ലെനോവോ സൂക്ക് ഇസഡ് വണ്‍
ലെനോവോയുടെ സൂക്ക് ഇസ്ഡ് വണ്‍ വണ്‍ ആണ് ലെനോവോ ഇന്ത്യയില്‍ എത്തിച്ച ആദ്യ ഫോണ്‍. ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 64 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയുണ്ടെന്നുള്ളതാണ്. 64 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി അത്ര വലിയ കാര്യമല്ലെങ്കിലും ഇത്രയും കുറഞ്ഞ വിലയില്‍ ലഭിക്കുന്നുവെന്നാതാണ് സവിശേഷത. ഡ്യൂവല്‍ സിം സപ്പോര്‍ട്ട് ചെയ്യും. ഫിംഗര്‍പ്രിന്റ് സെന്‍സറും 4100 എം.എ.എച്ച് ബാറ്ററിയും ഫോണിന്റെ സവിശേഷതയാണ്. വില 13,499
നന്ദി മംഗളം പത്രം
Sudheer bhai can you please write an article about top 4g volte fons at present
Yes sure. But time is a big problem dear. I will try my best.