ലോകം അറിയുന്ന വാട്ട്സാപ്പ് എന്ന മെസ്സഞ്ചർ നിലവിൽ പരിധിയില്ലാത്ത കാലാവധിയോടൊപ്പം നൽകുന്നതിനാലും, മുൻപത്തെ SMS (Short Message Service) അപേക്ഷിച്ച് ഒരു പാട് കാര്യങ്ങൾ ( images, Videos, Audios, Voice, Location, Contacts, Documents, etc)
ഒറ്റ ക്ലിക്കിൽ Forwad ഉൾപടെ ചെയ്യാമെന്നതും നിലവിൽ സ്മാർട്ട് ഫോണിൽ ഇന്റെർനെറ്റ് ഉപയോഗിക്കാത്തവർ 100% ത്തിൽ 1% പോലും ഇല്ല എന്നതും ഈ മെസേജിംങ്ങ് പ്ലാറ്റ് ഫോമിന്റെ കരുത്ത് വർദ്ധിപ്പിച്ചു.
ഒറിജിനൽ WhatsApp Whatsapp Official Website വഴിയും Android ഡിവൈസുകളിൽ Google Play വഴിയും iPhone ൽ iTunes Store വഴിയും
Window ഫോണുകളിൽ Windows store വഴിയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇനി ഞാൻ ഇവിടെ പറയുന്നത് വാട്ട്സാപ്പിനോടൊപ്പം വാട്ട്സാപ്പിന്റെ ഒറിജിനൽ വെർഷനിൽ നിന്നും ചിലർ മോഡിഫൈ ചെയ്ത് എടുക്കുന്ന (Moded) വാട്ട്സാപ്പിനെ കുറിച്ചാണ്.
ഇവയിൽ പ്രധാനപ്പെട്ടത് GB WhatsApp എന്നതാണ്.
ഇതിൽ നിന്നും വീണ്ടും Osama എന്നയാൾ മോഡ് ചെയ്ത OM WhatsApp By Osama MODS (OM)
ഫഉദ് എന്നയാൾ മോഡ് ചെയ്ത Fouad WhatsApp By Fouad MODS ( FM) വാട്ട്സാപ്പ് ഇവയാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
പിന്നെയും ഒരുപാട് ഉണ്ട്. ഇനി ഇവയെ കുറിച്ച് ഒന്നു മനസ്സിലാക്കാം…
യഥാർത്ഥ വാട്ട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ data പാർട്ടീഷനിൽ com.whatsapp എന്ന പേരിൽ ആണ് ഇൻസ്റ്റാൾ ആകുന്നത്.
GB വാട്ട്സാപ്പ് com.gbwhatsapp എന്ന പേരിലും
OM വാട്ട്സാപ്പ് com.omwhatsapp എന്ന പേരിലും ഇൻസ്റ്റാൾ ആകുന്നു. ( മറ്റെല്ലാ വാട്ട്സാപ്പുകളും ഇതേ രീതിയിൽ തന്നെ ആണ് )
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി
FM വാട്ട്സാപ്പ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഒറിജിനൽ വാട്ട്സാപ്പ് ബാക്കപ്പ് ചെയ്ത് അണിൻസ്റ്റാൾ ചെയ്യണം. കാരണം FM വാട്ട്സാപ്പ് com.whatsapp എന്ന പേരിൽ തന്നെയാണ് ഇൻസ്റ്റാൾ ആവുക.
ഫീച്ചർ എന്തൊക്കെ?
1. ഒരു ഫോൺ / ഡിവൈസിൽ ഒരു വാട്ട്സാപ്പ് മാത്രമേ പറ്റുമായിരുന്നുള്ളു എന്നതിന് പരിഹാരമായി. ഒന്നിലധികം വാട്ട്സാപ്പ് അക്കൗണ്ട് ഒരു ഡിവൈസിൽ ഉപയോഗിക്കാൻ നമ്മളെ സഹായിക്കുന്നു.
2. ഇൻസ്റ്റാൾ ആകുന്ന രീതി
?WhatsApp+ com.whatsapp
?FMWHatsApp com.fmwhatsapp
?GBWhatsApp com.gbwhatsapp
3. പുത്തൻ മോഡിഫിക്കേഷൻ മെനു
(ഞാൻ ഇവിടെ GB Mode Menu ആണ് കാണിക്കുന്നത്.)
മുകളിലെ ഇമേജ് പോലെ നിരവധി അഡീഷണൽ മെനുവും വാട്ട്സാപ്പിന്റെ ഒറിജിനൽ മെനുവും ഈ ആപ്ലിക്കേഷനിൽ ഉണ്ട്
4. മീഡിയ ഫയലുകൾ 700 MB ക്കു മുകളിൽ വീഡിയോയും,99 ഇമേജുകൾ ഒരേ സമയം അയക്കാനും ഇവയിൽ സാധിക്കും ( original വാട്ട്സാപ്പിൽ 15 MB വീഡിയോ 5 മുതൽ 10 വരെയോ മറ്റൊ ഇമേജ് ഒരു അറ്റാച്ച് മെന്റിൽ പറ്റു)
5. പ്രൈവസിക്കായി പ്രത്യേകം മെനു
6. 255 അക്ഷരങ്ങൾ എഴുതാൻ പറ്റുന്ന സ്റ്റാറ്റസ് ബാർ
7. 4000 അക്ഷരങ്ങൾ എഴുതാവുന്ന അടിക്കുറിപ്പ് ഭാഗം
8. പ്രൊഫൈൽ പിക്ച്ചർ Zoom
ഇങ്ങനെ നിരവധി സംഭവങ്ങൾ മോഡെഡ് വാട്ട്സാപ്പിൽ ഉണ്ട്. കുറച്ച് മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഓരോ മെനുവിലും വീണ്ടും മെനു ഉണ്ട്.
ചാറ്റുകൾ, നോട്ടിഫിക്കേഷൻ, തീം, ഐക്കൺ, ടിക്ക് സ്റ്റൈൽ, മെസേജ് ബബിൾ സ്റ്റൈൽ ,തുടങ്ങി എല്ലാം ചയിഞ്ച് ചെയ്യാൻ ഈ വാട്ട്സാപ്പിൽ സാധിക്കും.
നിങ്ങളുടെ ഫോൺ റൂട്ട് ഉള്ളതാണെങ്കിൽ Lucky patcher എന്ന ആപ്ലിക്കേഷൻ വഴി നിങ്ങളുടെ ഒറിജിനൽ വാട്ട്സാപ്പ് ഈ രീതിയിൽ ആക്കാൻ കഴിയും.
മറ്റൊരു കാര്യം വാട്ട്സാപ്പ് + എന്ന ചൈന മോഡിഫൈഡ് ആപ്ലിക്കേഷൻ ഉണ്ട് ( ജാവ മാത്രമുള്ള (*.Jar Files)ചില ചെറിയ ഫോണുകളിൽ പ്രധാനമായും കണ്ടു വരുന്ന (Example Gionee L700 ) ഈ ആപ്ലിക്കേഷൻ ഉപയോഗിക്കരുത്. നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് BIock ആയി പോകും.
സ്നേഹപൂർവ്വം
സുധീർ കബീർ.
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കരുത്.
Comment below please