വിഢിവേഷം കെട്ടിക്കുന്ന ഓഫറുകൾ

0
124

ഇത് ഐറ്റീ വേൾഡിനായി എഴുതുന്നത്.
പലപ്പോഴും പല ഉപകാരമുള്ളതും, ഉപദ്രവം ഉള്ളതും, മറ്റുള്ളവരെ വിഢികളാക്കാൻ വേണ്ടി പടച്ചു വിടുന്നതും, വൈരാഗ്യബുദ്ധിയോടെ അതിസമർത്ഥമായി മെനഞ്ഞെടുക്കുന്നതും, പണമുണ്ടാക്കാമെന്നും, പണംകിട്ടുമെന്നും, എനിക്ക് പണംകിട്ടി അത് നിങ്ങൾക്കും കിട്ടട്ടെ എന്നും തുടങ്ങി അനവധി സന്ദേശങ്ങളും വാട്ട് സാപ്പ് എന്ന നമ്മുടെ എല്ലാം പ്രിയ ആപ്ലിക്കേഷനിലൂടെ പകർച്ചവ്യാധി പോലെ  പടരുന്നു.
ചില നഗ്നമായ സത്യങ്ങൾ നിങ്ങളോട് പറയാൻ ഒപ്പം ചിലത് ചോദിക്കാൻ ആണ് ഈ മെസ്സേജ് .

പലരും (ഞാനടക്കം) പലതും ഷയർ ചെയ്യുന്നു. സത്യവും അസത്യവും തിരിച്ചറിയാതെ നിങ്ങളും നിങ്ങളിലൂടെ കിട്ടുന്നവരും അത് വീണ്ടും ഷയർ ചെയ്യുന്നു.
ഒരു ചോദ്യം സത്യമാണോ? അസത്യമാണോ എന്ന് ഒരു പോസ്റ്റ് കിട്ടുമ്പോൾ അന്വേഷിക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടോ?
ഉണ്ടെങ്കിൽ നിങ്ങൾ ബുദ്ധിമാനാണ്. ഇനി കിട്ടുന്നത് അപ്പാടെ നിങ്ങൾ അടുത്ത ഒരാൾക്ക് കൈമാറുന്നെങ്കിൽ സത്യം പറയാമല്ലോ നിങ്ങളെ പോലെ ഒരു പമ്പര വിഢിവേറെ ഉണ്ടാവില്ല.

ഉദാ: വാട്ട്സാപ്പ് ഗോൾഡ്, 3GB ഡാറ്റാ ഫ്രീ, 7 GB ഡാറ്റാ ഫ്രീ, അൺലിമിറ്റഡ് കാളിങ്ങ് , ഫ്രീ ടോക്ക് ടൈം ഇങ്ങനെയൊക്കെ അനവധി തട്ടിപ്പുകളുമായി നിരവധി വെബ് സൈറ്റുകളുടെ ലിങ്കുകൾ നിങ്ങളുടെ മുന്നിലേക്ക് ദിനംപ്രതി വരുന്നുണ്ടാകും.

എന്താണ് ഇതിന് പിന്നിൽ?

ഇതിനു പിന്നിൽ ഒരു ടീമിന്റെ യോ ഒരാളുടെയോ കുബുദ്ധിയാണ്. അഥവാ അറിഞ്ഞ് കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ കിട്ടും എന്ന രീതിയിൽ പറഞ്ഞ് പരത്തി ആ രീതിയിൽ അവരുടെ സൈറ്റിൽ എത്തുന്ന അറിവില്ലാത്തവരെ കൊണ്ട് അവരുടെ സൈറ്റിലേക്ക് 10 ഉം 15 ഉം സുഹൃത്ത് ക്കൾക്ക് ഷയർ ചെയ്താലെ നിങ്ങൾക്ക് ഈ ഓഫർ കിട്ടു എന്ന് പറഞ്ഞ് കയറി വന്ന ആളുടെ സുഹൃത്തുക്കളെ കൂടി കയറി വന്ന ആൾവഴി തന്നെ ക്ഷണിപ്പിച്ച് അവർ വഴി അവരുടെ സുഹൃത്ത് ക്കളെ ക്ഷണിപ്പിച്ച് ഈ ശൃംഖല അങ്ങനെ അനന്തമായി പോകുന്നു. ഒരു ഡൊമയിൽ നയിമിൽ (വെബ് സൈറ്റ് അഡ്രസ് ) ട്രാഫിക്ക് (വിസിറ്ററുടെ എണ്ണം)കൂടുന്നത് അനുസരിച്ച് ആനയിം സെർച്ച് എൻജിനുകളുട ലിസ്റ്റിൽ ഉൾപടെ വളരെ മുന്നിൽ എത്തുന്നു. പണമുണ്ടാക്കാൻ ഈ ട്രാഫിക്ക് മാത്രം കാണിച്ച് കൊണ്ട് അവർ അത് വിൽക്കുന്നു. അതിൽ കേറി വിഢികളായ ആളുകൾ വീണ്ടും അത് പോലെ കാണുമ്പോൾ വീണ്ടും വീണ്ടും കേറി മറ്റുള്ളവരെ കൂടി കയറ്റി പമ്പരവിഡികളായി ആർക്കോ വേണ്ടി പണമുണ്ടാക്കി കൊടുത്ത് സ്വന്തം സുഹൃത്തുക്കളുടെ ശത്രുത സമ്പാദിക്കുന്നു.

ഇനി അടുത്ത ഒരു വിഭാഗം ആപ്ലിക്കേഷനുകളാണ് 25$ (എകദേശം 1500 രൂപ) ഉണ്ടങ്കിൽ ഏതവനും ഒരു ആപ്ലിക്കേഷൻ ഇന്നത്തെ പ്ലയ് സ്റ്റോർ എന്ന പഴയ ആ ആൻഡ്രോയിഡ് മാർക്കറ്റിൽ ( മാർക്കറ്റ്  കച്ചവടം നടത്താനുള്ള സ്ഥലമാണെന്ന് പറയണ്ടല്ലോ അല്ലേ ) വിൽപനക്കോ സൗജന്യ വിതരണത്തിനോവെക്കാം. പണം കൊടുത്തും സൗജന്യമായും വാങ്ങുന്ന ഈ ആപ്ലിക്കേഷനുകളും അനുവാദ, പ്രവർത്തനമേഖലകളിലേക്ക് കടന്നു നോക്കിയാൽ നമ്മുടെ ഫോണുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവയിലെ മുഴുവൻ കാര്യങ്ങളും ആകച്ചവടക്കാരൻ സൗജന്യമായി തന്ന അല്ലെങ്കിൽ നമ്മുടെ പണം കൊടുത്തു നമ്മൾ വാങ്ങിയ ആപ്ലിക്കേഷൻ വഴി അയാൾക്ക് പണയം വെക്കുന്നതായി മനസ്സിലാക്കാൻ കഴിയും.
സൗജന്യമായി ആരും ആർക്കും ഒന്നും നൽകുന്നില്ല. ഒരു 10 രൂപക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ പലതും ( സ്വകാര്യതയും, സ്വന്തബന്ധങ്ങളും, പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങൾ പോലും) പണയം വെക്കുന്നു എന്നത് ഖേദകരമായ കാര്യമെന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.
ഒരു സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്ന സമയം അത് എന്തെല്ലാം അനുവാദങ്ങളാണ് ചോദിക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

നിങ്ങളെ അങ്ങ് പറഞ്ഞ് നന്നാക്കാൻ എനിക്കാവില്ല എന്നാലും കുറെയൊക്കെ സൂക്ഷിച്ചാൽ ഇന്റർനെറ്റിലുള്ള കാണാ കുഴികളിൽ നിന്ന് നിങ്ങളിൽ ചിലർക്കെങ്കിലും രക്ഷപെടാം. അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ ചിലപ്പോൾ അശ്ലീല സൈറ്റുകളിൽ മുൻ നിരയിൽ മിന്നിമറയുന്നത് നമ്മളറിയാതെ കോടി കണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് കണ്ട് അവർക്ക് ആ സൈറ്റുകൾ നിശ്ചയിക്കുന്ന വില കണ്ട് വിലപേശുന്നുണ്ടാകാം.
വിഷമമുണ്ട് ഇതെഴുതുമ്പോൾ പ്രബുദ്ധരാണെന്നും, സാക്ഷരതയിൽ മുന്നിലെത്തം ഞെളിഞ്ഞ് നിന്ന് പറയുന്ന നമ്മൾ ഇത്തരം കെണികളിൽ ചാടുന്ന ചാട്ടം കാണുമ്പോൾ . ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും എന്ന പഴയൊരു ചൊല്ലുണ്ടല്ലോ അത്രയും തരം താണ രീതിയിലേക്ക് പണത്തിന്റെയും സൗജന്യങ്ങളുടെയും പിന്നാലെ ഉള്ള ഈ പാച്ചിൽ നിറുത്താത്തിടത്തോളം ഒരോ ദിവസവും നമ്മെ വിഢികളാക്കാൻ ഒരോരുത്തർ വരും കാത്തിരുന്നോളൂ ഒന്നുകിൽ വിഢിയാകാം അല്ലെങ്കിൽ സ്വയം തിരുത്താം. തീരുമാനം നിങ്ങളുടെത് ‘
ഞങ്ങളുടെ ഐറ്റീ വേൾഡിൽ ചേരാൻ അല്പം അറിവിൽ നിന്ന് പകർന്നും നുകർന്നും ഒന്നായിത്തീരാൻ എനിക്ക് മെസേജ് ചെയ്യൂ” ”: 90206452 14
സ്നേഹപൂർവ്വം
സുധീർ കബീർ
ഷയർ ചെയ്യൂ നിങ്ങളുടെ ഒരു ഷയർ ഒരു പക്ഷേ ഒരാളിലെങ്കിലും മാറ്റം വരുത്താം
Take Care
Sharing is caring
Join with us
91- 9020645214
Sudheer Kabeer