Prisma The App

 

സോഷ്യൽമീഡിയയിലെ പുതിയ തരംഗം പ്രിസ്മയാണ്. പ്രിസ്മയിൽ മോഡിഫൈ ചെയ്ത ചിത്രങ്ങൾ കവർ ചിത്രങ്ങളും പ്രൊഫൈൽ ചിത്രങ്ങളുമാക്കുന്നവരാണ് സോഷ്യൽമീഡിയയിലെങ്ങും. ആപ്പിൾ ഐ ഫോണിൽ മാത്രമാണ് പ്രിസ്മയുള്ളതെന്നതിനാൽ ഐഫോണുള്ളവർക്കു ഡിമാൻഡേറിയ കാലവും. പ്രിസ്മ അവതരിപ്പിച്ചതിനു ശേഷം ലോകത്താകെ ലക്ഷക്കണക്കിനു പേരാണ് പിക്കാസോ പെയിന്റിംഗ് മാതൃകയിലേക്കു ചിത്രങ്ങൾ മാറ്റുന്ന പ്രിസ്മ ഉപയോഗിച്ചിരിക്കുന്നത്. പ്രിസമയുടെ രഹസ്യങ്ങൾ അറിഞ്ഞാൽ നമ്മൾ ഞെട്ടുക തന്നെ ചെയ്യും. ലോകം ചർച്ച ചെയ്യുന്ന പുതിയ ശാസ്ത്രശാഖയായ ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പ്രിസ്മ ചിത്രങ്ങൾ വരയ്ക്കുന്നത്.

പ്രിസമയെ ഇപ്പോൾ കൗതുകത്തിന് ഉപയോഗിക്കുമ്പോൾ ഭയപ്പാടോടെ കഴിയുന്ന ഒരു വിഭാഗമുണ്ട്. ഫോട്ടോയെ പെയിന്റിംഗാക്കി മാറ്റുന്ന സാങ്കേതിക വിദ്യ വികസിച്ചാൽ തങ്ങളുടെ പണി പോകുമെന്നാണു ചിത്രകാരൻമാർ ഭയക്കുന്നത്. ഫോട്ടോകളെ അടിസ്ഥാനമാക്കി പോർട്രെയിറ്റ് ചെയ്യുന്ന പണി ആപ്ലിക്കേഷനുകളും കംപ്യൂട്ടറുകളും ഏറ്റെടുത്താൽ അതിനുള്ള ആർടിസ്റ്റുകൾ വേണ്ടാത്ത കാലം വരും. ആർടിഫിഷ്യൽ ഇന്റലിജൻസ് വളർന്നാൽ മനുഷ്യന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും മനുഷ്യനെ നിയന്ത്രിക്കുന്ന യന്ത്രസംവിധാനങ്ങൾ വരുമെന്നും പ്രവചിക്കപ്പെടുന്ന കാലത്തിന്റ സൂചനകളാണ് പ്രിസ്മയെന്നാണു വിദഗ്ധർ ചൂണ്ടക്കാട്ടുന്നത്.

ഐഒഎസിൽ മാത്രം പ്രവർത്തിക്കുന്ന പ്രിസ്മ ഇതിനോടകം പത്തുലക്ഷത്തിൽ പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞതായാണ് ആപ്പിളിന്റെ കണക്ക്. ആൻഡ്രോയ്ഡ് വേർഷനിലും പ്രിസ്മ ആപ്ലിക്കേഷൻ ദിവസങ്ങൾക്കുള്ളിൽ വരുമെന്നാണു റിപ്പോർട്ട്. മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. പ്രിസ്മ മാതൃകയിൽ വീഡിയോകൾ മാറ്റാനുള്ള സംവിധാനവും ഉടൻ നിലവിൽ വരുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ക്ലാസിക് പെയിന്റിംഗ് ലുക്കിലേക്കു ചിത്രങ്ങൾ മാറ്റാമെന്നതാണു മറ്റു ഫോട്ടോ മോഡിഫൈയിംഗ് ആപ്ലിക്കേഷനുകളേക്കാൾ പ്രിസ്മയെ ജനപ്രിയമാക്കിയത്.





സ്മാർട്‌ഫോണുകളിലെല്ലാം ചിത്രത്തിന്റെ രൂപവും ഭാവവും മാറ്റാൻ കഴിയുന്ന നിരവധി ഫിൽറ്ററുകളുണ്ട്. ഇൻസ്റ്റഗ്രാമിലും ഇതിനു സൗകര്യമുണ്ട്. പക്ഷേ, പ്രിസ്മ വന്നതോടെ അതൊരു തരംഗമാവുകതന്നെ ചെയ്യുകയായിരുന്നു.

അലക്‌സി മോയ്‌സീൻകോവ് എന്ന ഇരുപത്തഞ്ചുകാരൻ നടത്തുന്ന സ്റ്റാർട് അപ്പിന്റെ സംഭാവനയാണ് പ്രിസ്മയെന്ന ആപ്ലിക്കേഷൻ. സാധാരണ മറ്റു ഫോട്ടോ ഫിൽറ്ററിംഗ് ആപ്ലിക്കേഷനുകൾ എഫക്ടുകൾ നൽകുമ്പോൾ പ്രിസ്മ ചെയ്യുന്നത് ഓരോചിത്രവും പുതുതായി വരയ്ക്കുകയാണ്. ആർടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുതിയ ശാസ്ത്രശാഖയുടെയും ന്യൂറർ നെറ്റ് വർക്കിന്റെ സാധ്യതകളുമുപയോഗിച്ചാണ് പ്രിസ്മയിൽ ചിത്രങ്ങൾ വിരിയുന്നത്. ചിത്രകലാ സങ്കേതങ്ങളെ ഓർമിപ്പിക്കുന്ന ഇംപ്രഷൻ, ഗോത്തിക്, മൊസൈക്ക് തുടങ്ങിയ 33 ഫിൽറ്ററുകളാണ് പ്രിസ്മയിലുള്ളത്. ഇതിൽ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.

ആൻഡ്രോയിഡ് വെർഷൻ റീലീസായി.

Beta version of Android not working now

 

Wait for official release. Will update soon ….

സ്നേഹപൂർവ്വം

സുധീർ കബീർ.

Leave A Comment