ഒരു വാട്ട് സാപ്പ് ഗ്രൂപ്പ് ജനിക്കുന്നു.

0
993

വാട്ട്സാപ്പിലെ പ്രധാന പ്രശ്നമായ വാട്ട് സാപ്പ് വെബ് വഴിയുള്ള തട്ടിപ്പുകൾ വാട്ട്സാപ്പിലെ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്ന പോസ്റ്റിൽ നമ്മളിൽ എല്ലാവരും വായിച്ചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അത് ഷയർ ചെയ്ത എല്ലാവർക്കും നന്ദി.
ഞാൻ ഇവിടെ ഓരോന്നും എഴുതുന്നത് മറ്റുള്ളവരിലേക്ക് എത്താൻ വേണ്ടി മാത്രമാണ് അതിൽ എന്റെ പോരോ ഒരു നന്ദി വാക്കോ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. എന്റെ പോസ്റ്റുകൾ വാട്ട്സാപ്പിലും ഫെയിസ്ബുക്കിലും ഒക്കെ കറങ്ങി നടക്കുന്നത് കാണുമ്പോൾ ഞാൻ എഴുതിയത് പാഴായില്ലല്ലോ എന്ന സന്തോഷം ഉണ്ട്. നിങ്ങളും വായിച്ചിട്ടുണ്ടാകാം 100% ത്തിൽ 75% ശതമാനം സ്ത്രീകൾ വാട്ട്സപ്പ് ഉപയോഗിക്കുന്നവരാണ് എന്ന രീതിയിൽ തുടങ്ങുന്ന പോസ്റ്റ്
എന്തായാലും ഈ പോസ്റ്റിന്റെ തലകെട്ട് പോലെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ അല്ലെങ്കിൽ ഒരു ഗ്രൂപ്പിന്റെ നല്ല രീതിയിൽ ഉള്ള പ്രവർത്തനം എങ്ങനെ ആവാം എന്ന ഒരു വിശദീകരണമാണ് ഈ പോസ്റ്റ്.

വാട്ട്സാപ്പ് ഗ്രൂപ്പുകൾ
—————— —————— ——————
പ്രത്യേകിച്ച് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇത്. ആദ്യം വാട്ട്സാപ്പിന്റെ പ്രധാന മെനുവിൽ നിന്നും New Group എന്ന ഓപ്ഷൻ വഴി വാട്ട്സാപ്പ് ഉപയോഗിക്കുന്ന ആർക്കം പുതിയ വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങാം. നിലവിൽ പുതിയ ഗ്രൂപ്പ് തുങ്ങുന്ന ഓരോരുത്തരും മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് പറയാം.
1. ഗ്രൂപ്പിന് ഒരു ലക്ഷ്യം ഉണ്ടാവുക
ഏതൊരു കാര്യത്തിനും ലക്ഷ്യബോധം പ്രധാനമാണ് അത് കൊണ്ട് നമ്മൾ തുടങ്ങുന്ന ഗ്രൂപ്പിനും ഒരു ലക്ഷ്യം ഉണ്ടാകണം ഉദാ: വിദ്യാഭ്യാസ കാര്യങ്ങൾ, നാട്ടിലെ പ്രധാന കാര്യങ്ങൾ, സാങ്കേതിക, നിയമങ്ങൾ, സുരക്ഷിത യാത്ര, സഹായങ്ങൾ തുടങ്ങി ഏതെങ്കിലും ജനനന്മയുള്ള ഒരു ലക്ഷ്യം ഉണ്ടാവുക.
2. മെമ്പേഴ്സിനെ ആഡ് ചെയ്യുംമുമ്പേ അനുവാദം വാങ്ങുക
വാട്ട്സാപ്പ് ഇന്നോ ഇന്നലയോ തുടങ്ങിയ ഒരു സർവ്വീസ് അല്ല ആയതിനാൽ നിങ്ങൾ തുടങ്ങുന്ന ഗ്രൂപ്പിലേക്ക് മെമ്പറന്മാരെ ആഡ് ചെയ്യുന്നതിന് മുൻപായി അവരോട് അനുവാദം ചോദിക്കുക.കാരണം ഒരുപാട് ഗ്രൂപ്പുകളിൽ പലരും അംഗങ്ങളായിരിക്കാം നമ്മുടെ ഗ്രൂപ്പ് അവർക്ക് ഒരു ബുദ്ധിമുട്ടാണെന്ന് തുടക്കത്തിലെ തോന്നാതിരിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം
3. ഉത്തരവാദിത്വം, നിയമം
നമ്മൾ കരുതുന്ന പോലെ നിസാരമായ ഒരു കാര്യമല്ല ഒരു ഗ്രൂപ് ഉണ്ടാക്കി ആളുകളെ ഒന്നിപ്പിച്ച് ആക്കുക എന്നത് മുമ്പേ 100 പേരെയായിരുന്നു ഒരു ഗ്രൂപ്പിൽ ചേർക്കാൻ കഴിയുമായിരുന്നത് എങ്കിൽ ഇന്ന് 256 പേരെയാണ് നിലവിൽ ഒരു വാട്ട് സാപ്പ്ഗ്രൂപ്പിൽ ചേർക്കാൻ കഴിയുന്നത്.
ഈ 256 പേരിൽ ആര് ഒരു ക്രിമിനൽ കുറ്റം (സൈബർ ക്രൈം) ഗ്രൂപ്പ് വഴി ചെയ്താലും ആ ഗ്രൂപ്പിന്റെ അഡ്മിൻ, ക്രിയേറ്റർ, ഈ കുറ്റത്തിന് ഉത്തരവാദി ആയിത്തീരും എന്നത് ബഹു: കേരള ഹൈക്കോടതിയുടെ നിയമത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുക.
ആയതിനാൽ ഗ്രൂപ്പിനു വേണ്ടി ഒരു നല്ല നിയമം നടപ്പിലാക്കുക. ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ വിവരിക്കുന്ന ഒരു ഗ്രൂപ്പ് റൂൾ എഴുതി ഗ്രൂപ്പിൽ ഉള്ള മുഴുവൻ ആളുകൾക്കും എത്തിക്കുകയോ ആ നിയമം പാലിക്കാം എന്ന് ഉറപ്പ് തരുന്നവരെ മാത്രo ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക.
4. മെമ്പേഴ്സും ആക്റ്റിവിറ്റിയും
നിലവിൽ പല ഗ്രൂപ്പുകളിൽ ഉള്ളവരായ നമ്മുടെ സുഹൃത്തുക്കൾ നമ്മുടെ ഗ്രൂപ്പിൽ നമ്മോടൊപ്പം ചേരുമ്പോൾ അവരുടെ തിരക്കുകൾ മനസ്സിലാക്കുക
പൊതുവേ 100 പേരിൽ 10% പേരായിരുക്കും ഏത് ഗ്രൂപ്പ് പരിശോധിച്ചാലും ആക്റ്റീവായി കാണാൻ കഴിയുക. ഇതിനർത്ഥം മറ്റുള്ളവർ ഒന്നും കാണുന്നില്ല അറിയുന്നില്ല എന്നല്ല പകരം അവരുടെ തിരക്കുകൾ കാരണം പങ്കെടുക്കുന്നില്ല എന്നാണ്. ഇനി ബാക്കി 90% ആളുകളെ നമുക്കൊന്ന് നോക്കാം.
ഇതിൽ 40% ആളുകൾ മറ്റുള്ള ഗ്രൂപ്പിൽ നിന്നൊക്കെ കിട്ടുന്നവ വായിച്ച് പോലും നോക്കാതെ ഷയർ ചെയ്യുന്നവരാണ്.ഇവരാണ് കൂട്ടത്തിൽ അൽപം പ്രശ്നമുണ്ടാക്കുന്നവർ ഒരിക്കൽ വന്ന അതേ പോസ്റ്റ് വീണ്ടും അയച്ച് ബാക്കിയുള്ളവർക്ക് മുഷിപ്പ് ഉണ്ടാക്കും എന്നതാണ് പ്രധാന പ്രശ്നം,
ഇനിയുള്ളതിൽ 20% ഒന്നിലും ഇടപെടാത്തവരായിരിക്കും സ്വന്തം കാര്യം സിന്ദാബാദ് എന്ന വിഭാഗം ഇവരെ കൊണ്ടും കാര്യമായ ഗുണമൊന്നും കിട്ടില്ല.
20% ആളുകൾ ആവശ്യ ഘട്ടങ്ങളിൽ സഹകരിക്കുന്നവർ ആയിരിക്കും. ഇനി അവസാനത്തെ 10% ഇവർ വല്ലപ്പോഴും നെറ്റ് ചാർജ് ചെയ്യുകയും വാട്ട്സാപ്പിൽ ഗസ്റ്റ് റോളിൽ വരികയും ചെയ്യുന്നവരാണ് നിലവിൽ ഇവർക്ക് ഗ്രൂപ്പിൽ നടന്ന ഒരു കാര്യത്തിലും 98% വും അറിവില്ലാത്തവരായിരിക്കും.

തുടരും…..