2015-ല്‍ ഇതുവരെ പുറത്തിറങ്ങിയ 30,000 രൂപയില്‍ താഴെയുള്ള ഫോണുകളെ അവയുടെ വിലയ്ക്കൊത്ത മൂല്യത്തിന്റേയും പ്രകടനത്തിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്തി കണ്ടെത്തിയ അഞ്ച് മുന്‍നിര ഫോണുകള്‍.
ഹുവായ് ഓണര്‍ 7
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ 20,000 രൂപയ്ക്കും 25000 രൂപയ്ക്കും ഇടയില്‍ ലഭ്യമാകുന്ന മികച്ച ഫോണാണ് ഹുവായ് ഓണര്‍ -7. ഇന്ത്യയില്‍ 22,999 രൂപയ്ക്കാണ് ഓണര്‍ 7 ലഭ്യമാകുന്നത്. 1920 x 1080 പിക്സല്‍, 423 പി.പി.ഐ റസല്യൂഷന്‍ നല്കുന്ന 5.2 ഇഞ്ച് സ്ക്രീനോടെയെത്തിയ ഓണര്‍ – 7 സ്മാര്‍ട്ട് ഫോണിന് കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 2.2 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോര്‍ പ്രോസസര്‍; കിരിന്‍ – 935 ആണ് കരുത്ത് പകരുന്നത്. 3 ജി ബി റാമും 16 ജി ബി ആന്തരിക സ്റ്റോറേജുമുള്ള ഫോണിന്റെ ആന്തരിക സ്റ്റോറേജ് ശേഷി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 128 ജി ബി വരെയുയര്‍ത്താന്‍ കഴിയും.
20 മെഗാ പിക്സല്‍ വ്യക്തത നല്കുന്ന ആട്ടോഫോക്കസ് ക്യാമറ ഫോണിന്റെ പ്രധാന ക്യാമറയായി പ്രവര്‍ത്തിക്കുന്നു.സോണിയുടെ ഐ.എം.എക്സ് 230 സെന്‍സറാണ് ഈ ക്യാമറയ്ക്ക് ദൃശ്യമിഴിവേകുന്നത്. 6 പി ലെന്‍സും ഇരട്ട എല്‍.ഇ.ഡി ഫ്ലാഷുമായെത്തുന്ന ഈ ക്യാമറ f/2.0 വരെയുള്ള അപേര്‍ച്ചര്‍ നല്‍കുന്നുണ്ട്. ബി.എസ്.ഐ (ബാക്ക് സൈഡ് ഇല്യൂമിനേഷന്‍) സെന്‍സറും എല്‍.ഇ.ഡി ഫ്ലാഷുമുള്ള 8 മെഗാ പിക്സല്‍ ശേഷിയുള്ള മുന്‍ ക്യാമറയുമായെത്തുന്നതും F/2.0 വരെയുള്ള അപേര്ച്ചറുമായാണ് . ജിയോ ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, എച്ച്.ഡി.ആര്, പനോരമ എന്ന പ്രത്യേകളും പ്രധാന ക്യാമറയ്ക്കുണ്ട്.
ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ 64 ജി ബി ആന്തരിക സ്റ്റോറേജ് ലഭിക്കുന്ന വെര്‍ഷനിലും ലഭ്യമാണ്. 3100 എം.എ.എച്ച് ശേഷിയുള്ള ലിഥിയം പോളിമര്‍ ബാറ്ററിയോടെയെത്തുന്ന ഹുവായ് ഹോണര്‍ – 7 ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്.
വണ്‍ പ്ലസ് 2
കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ വളരെയേറെ ജനശ്രദ്ധ നേടിയ വണ്‍പ്ലസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഉല്പന്നമായ വണ്‍പ്ലസ് 2 ആണ് ഈ നിരയിലെ രണ്ടാമത്തെ ഫോണ്‍ 24,99 രൂപയാണ് വണ്‍പ്ലസ് 2 വിന്റെ വില.ഫുള്‍ എച്ച് ഡി 5.5 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്പ്ലേയോട് കൂടിയ ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1അധിഷ്ഠിതമായ ഓക്സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്പ്ലേയ്ക്ക് താഴെയായി ഫിംഗര്‍ പ്രിന്റ് സ്കാനര്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ വണ്‍പ്ലസ് പുറത്തിറക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തന്നെ ഏറ്റവും വേഗതകൂടിയ പ്രോസസറുമായാണ് വണ്‍ പ്ലസ്ടു എത്തിയിരിക്കുന്നത്, 64 ബിറ്റ് ക്വാള്ക്വാം സ്നാപ്പ് ഡ്രാഗണ്‍ 810 പ്രോസസറാണ്. ഈ ഫോണിന് കരുത്തേകുന്നത്, ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന് ലേസര്‍ ആട്ടോഫോക്കസ്, ഇരട്ട എല്‍.ഇ.ഡി ഫ്ലാഷ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ സംവിധാനങ്ങളോട് കൂടിയ 13എം.പി പ്രധാന ക്യാമറയാണുള്ളത്. 1/2.0 അപേര്‍ച്ചര്‍ വരെ നല്കുന്ന ക്യാമറ മിഴിവേറിയ ചിത്രങ്ങള്‍ നല്‍കും. സെല്‍ഫി പ്രേമികള്‍ക്കായി 5 എം.പി മുന്‍ക്യാമറയും ഫോണിലുണ്ട്.
വണ്‍ പ്ലസ് ടുവിന്റെ മറ്റൊരു പ്രത്യേകത അതിന്റെ യുഎസ്ബി കണക്ടറാണ്. സാധാരണ ഫോണുകളിലെ യു.എസ്.ബി കണക്ടറുകള്‍ ഒരു പ്രത്യേക രീതിയില്‍ മാത്രമേ ഫോണിലേയ്ക്ക് കണക്ട് ചെയ്യാന്‍ സാധിക്കൂ എങ്കില്‍ ഇതിലെ സി-ടൈപ്പ് മേക്രോ യു.എസ്.ബി കണക്ടറില്‍ ഇത്തരം പ്രശ്നമില്ല. അതായത് കണക്ട് ചെയ്യുന്നതിന് മുന്‍പ് ഫോണില്‍ കുത്തുന്ന വശം പരിശോധിക്കേണ്ട ആവശ്യം വരില്ല. ഈ റിവേസിബിള് യു.എസ്.ബി കേബിള്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്.ഈ കേബിള്‍ ഉപയോഗിച്ച് 10 ജിബിപിഎസ് വരെ വേഗതയില്‍ കമ്പ്യൂട്ടറില്‍ നിന്നും ഫോണിലേയ്ക്ക് ഫയലുകള്‍ കൈമാറാനും സാധിക്കും.
മോട്ടോ എക്സ് സ്റ്റൈല്‍
2015 ഒക്ടോബറില്‍ മോട്ടോറോള പുറത്തിറക്കിയ മോട്ടോ എക്സ് 16 ജി ബി വേരിയന്റ് 29,999 രൂപയ്ക്ക് വാങ്ങാനാകും.എല്‍ജിയുടെ നെക്സസ് 5 എക്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പെസിഫിക്കേഷനില്‍ മികച്ചു നില്ക്കുന്ന ഈ ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഇല്ലാത്തത് മുഴച്ച് നില്ക്കുന്ന പോരായ്മയാണ്. 1440 x2560 പിക്സല്‍, 520 പി.പി.ഐ റെസല്യൂഷന്‍ നല്കുന്ന 5.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനിമായെത്തുന്ന മോട്ടോ എക്സ് സ്റ്റൈലിന് 1.8 ജിഗാ ഹെട്സ് വേഗത നല്കുന്ന ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 808 എം.എസ്.എം. 8992 പ്രോസസറാണ് കരുത്ത് പകരുന്നത് . 3 ജി ബി റാമും 32 ജി ബി ആന്തരിക സ്റ്റോറേജുമായെത്തിയ ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 128 ജി ബി വരെയുയര്‍ത്താന്‍ സാധിക്കും.
21 മെഗാ പിക്സല്‍ പ്രധാന ക്യാമറയും, 5 മെഗാ പിക്സല്‍ സെല്‍ഫി ഷൂട്ടറുമായെത്തിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് . വൈ-ഫൈ, ബ്ലൂടൂത്ത് 4.10, എന്‍.എഫ്.സി കണക്ടിവിറ്റി സൗകര്യങ്ങളോട് കൂടിയ ഈ ഫോണ്‍ ഇന്ത്യന്‍ 4 ജി ബാന്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ്. മോട്ടോ എക്സ് പ്യുവര്‍ എഡിഷന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്ന മോട്ടോ എക്സ് സ്റ്റൈല്‍ 3000 എം.എ.എച്ച് ശേഷിയുള്ള ടർബോ ചാർജ്ജിംഗ് സംവിധാനത്തോട് കൂടിയ ലിഥിയം പോളിമര്‍ ബാറ്ററിയോടെയാണെത്തിയിരിക്കുന്നത് . 153.9 x 76.2 x6.1 എം.എം വലുപ്പമുള്ള ഫോണിന് 179 ഗ്രാം ഭാരമുണ്ട്. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് നാനോ സിം സപ്പോര്‍ട്ടാണുള്ളത്.
എല്‍ ജി നെക്സസ് 5 എക്സ്
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറ്റവും പുതിയ 6.0 വെര്ഷന് മാഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റവുമായെത്തുന്ന നെക്സസ് ഫോണുകളില്‍ ശ്രദ്ധേയമായ എല്‍ജിയുടെ നെക്സസ് ഫോണ്‍ 24,489 രൂപയ്ക്കാണ് ലഭ്യമാകുന്നത്. മുന്നിൽ രണ്ട് സ്പീക്കർ ഗ്രില്ലുകളുള്ള നെക്സസ് 5 എക്സ് പിന്നിൽ ഫിംഗർ പ്രിന്റ് സെൻസർ പിടിപ്പിച്ചാണെത്തുന്നത്. 5.2 ഇഞ്ച് 1080 പിക്സൽ റെസല്യൂഷൻ ഡിസ്പ്ലേയുമായെത്തുന്ന എൽ ജിയുടെ ഈ നെക്സസ് ഫോണിനു 2 ജിബി റാം ആണുള്ളത്. 16 ജിബി, 32 ജിബി എന്നീ രണ്ട് ആന്തരിക സ്ടോറേജ് ഓപ്ഷനുകളിലും ഈ ഫോണ്‍ ലഭ്യമാണ്.
1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.2 ഇഞ്ച് ഐപിഎസ്, എൽസിഡി ഡിസ്പ്ലേയാണുള്ളത്. ഡ്യുവൽ-കോർ കോർട്ടക്സ്-എ 57, ക്വാഡ് കോർ കോർട്ടക്സ്-എ 53 എന്നിവ ഉൾക്കൊള്ളുന്ന 64-ബിറ്റ് ക്വാൾകോം സ്നാപ്ഡ്രാഗണ്‍ 808 (എംഎസ് എം -8992) ഹെക്സാ കോർ പ്രൊസസർ നെക്സസ് 5 എക്സിനു കരുത്തേകും . 2,700 എം എ എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണിനുള്ളത് .
അസുസ് സെല്‍ഫോണ്‍ 2 ഡീലക്സ്
അസുസിന്റെ മുന്‍നിര ഫോണുകളിലൊന്നായ അസുസ് സെല്‍ഫോണ്‍ 2 ഡീലക്സിന് 2015-ലെ 30,000 രൂപയില്‍ താഴെയുള്ള ഫോണുകളിലെ മറ്റൊരു താരം. 22,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഈ ഫോണ്‍ ഇല്യൂഷന്‍ വൈറ്റ്, ഇല്യൂഷന്‍ റെഡ്, ഇല്യൂഷന്‍ ബ്ലൂ എന്നീ 3 നിറങ്ങളില്‍ ലഭ്യമാണ്.
സെന്‍ഫോണ്‍- 2 വുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെന്‍ഫോണ്‍-2 ഡീലക്സിന്റെ ഡിസൈനിലുണ്ടായിരിക്കുന്ന മാറ്റമാണ് എടുത്തുപറയേണ്ടത്. നിരവധി ത്രികോണ രൂപങ്ങള്‍ ഒരുമിച്ചുകൂട്ടിയ ക്രിസ്റ്റല്‍ സമാന രൂപത്തിലുള്ള നിറപ്പകിട്ടാര്‍ന്ന പുറം ചട്ടയുമായാണ് ഡീലക്സ് എത്തിയിരിക്കുന്നത്. ഈ പോളിഗണ് ഡിസൈന്‍ ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മറ്റൊരു പ്രത്യേകത 64 ജി ബി ആന്തരിക സ്റ്റോറേജ് ശേഷിയാണ് മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജി ബി വരെ ഉയര്‍ത്താന്‍ സാധിക്കും.
സെന്‍ഫോണ്‍- 2ലേത് പോലെ ഡീലക്സും സെന്‍ യുഐ അധിഷ്ഠിതമായ ആന്‍ഡ്രോയ്ട് 5.0ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 13 എംപി പിന്‍ക്യാമറയും 5 എംപി. മുന്‍ ക്യാമറയുമായെത്തുന്ന ഫോണ്‍ 1080 പിക്സല്‍ റെസല്യൂഷനുള്ള വീഡിയോ റിക്കോര്‍ഡിംഗിനും ഉപയോഗിക്കാം. 39 മിനിറ്റിനുള്ളില്‍ 60% വരെ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്ന 3000എം.എ.എച്ച് ബാറ്ററിയാണ് സെന്‍ഫോണ്‍ -2 ഡീലക്സിന് കരുത്തേകുന്നത്.
Thanks to manorama online