പുതിയ തലമുറ ഇന്ന് സ്മാർട്ട് ഫോണുകളിലാണ് ജീവിക്കുന്നത് എന്ന് പറയത്തക്ക നിലയിലേക്ക് ഫോണുകൾ മനുഷ്യജീവിതത്തിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന സ്മാർട്ട് യുഗത്തിന്റെ അവകാശികളാണ് നാമൊരൊരുത്തരും.
പുതിയ പുതിയ സാങ്കേതിക മികവോടെ ഓരോ കമ്പനിയും പുതിയ മോഡലുകൾ ദിനംപ്രതി പുറത്തിറക്കുന്നു. മാസത്തിലെങ്കിലും ഒരു പുതിയ മോഡൽ ഫോൺ ഇറക്കാത്ത കമ്പനികളും ചുരുക്കം.
പുതിയവ വാങ്ങാനായി പഴയത് വിൽക്കുന്നവരും മുൻപത്തെക്കാൾ വളരെ കൂടുതൽ .ഇങ്ങനുള്ളവ വിൽക്കാനായി
Olx, Ebay, QuiKer, തുടങ്ങി നിരവധി ഓൺലൈൻ സൈറ്റുകളും സജീവം.
സാധാരണക്കാർ പലരും ആശ്രയിക്കുന്ന മാർഗ്ഗം പല കടകളിലും പുതിയത് എടുക്കുമ്പോൾ പഴയത് മാറ്റി പുതിയത് എടുക്കുന്നു (Exchange).
ഇനി നമുക്ക് പഴയ ഒരു ഫോൺ വാങ്ങണം എന്നുണ്ടെങ്കിൽ എന്ത് മാർഗ്ഗം സ്വീകരിക്കാം? അങ്ങനെ പഴയത് വാങ്ങുമ്പോൾ എന്തെല്ലാം സൂക്ഷിക്കണം?
എന്തെല്ലാം അവയിൽ ശരിയായി പ്രവർത്തിക്കുന്നു എന്ന് എങ്ങനെ അറിയാം.?
പഴയ ഫോണുകൾ വളരെ സൂക്ഷിച്ച് വേണം വാങ്ങാൻ. കാരണം ഇന്ന് കളവ് പോകുന്നതിൽ ഏറ്റവും മുമ്പിൽ സ്മാർട്ട് ഫോണുകളാണ്. ഒരാളുടെ കയ്യിൽ നിന്നും കളവ് പോവുകയും അയാൾ സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്യപ്പെട്ട ഒരു ഫോണാണ് നിങ്ങൾ വില കൊടുത്ത് വാങ്ങുന്നതെങ്കിൽ അത് നിങ്ങളുടെ പണവും അഭിമാനവും നശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
കാരണം നിങ്ങളുടെ സിം കാർഡ് ആ ഫോണിൽ ഇടുന്നതോടെ നിങ്ങളുടെ അഡ്രസുൾപടെ നിങ്ങൾ സിം കമ്പനിക്ക് നൽകുന്ന ഐഡി പ്രൂഫ് സൈബർ സെല്ലിൽ കിട്ടുന്നു. അവർ നിങ്ങളെ ബന്ധപ്പെടുകയും തൊണ്ടിമുതൽ നിങ്ങളുടെ കയ്യിൽ ആയതിനാൽ മോഷണ കുറ്റം പോലും നിങ്ങളുടെ പേരിൽ ചാർജ്ജ് ചെയ്യപ്പെടുകയും ചെയ്യാം. ഇനി നിയമപരമായി നിങ്ങൾ ആ ഫോണിന്റെ അവകാശി അല്ലാത്തതിനാൽ പ്രസ്തുത അവകാശിക്ക് നിങ്ങൾ ഫോൺ മടക്കി നൽകേണ്ടി വരും അത് നിങ്ങൾ എത്ര രൂപക്ക് വാങ്ങിയാലും ആ പണം നിങ്ങൾക്ക് നഷ്ടമാകും. ഇത് ഒരറിവിലേക്കായി പറഞ്ഞതാണ്.
ഇനി പ്രധാനമായി എന്തൊക്കെയാണ് നോക്കേണ്ടത്? എവിടെ നിന്നാണ് യുസെഡ് ഫോൺ വാങ്ങുക?
1. അംഗീകാരവും സ്ഥിരതയുള്ളവയുമായ കടകൾ, വ്യക്തിപരമായി നല്ല പോലെ അറിയാവുന്ന ആളുകൾ, ഇവരിൽ നിന്നും മാത്രം വാങ്ങുക.
2. കടകളിൽ നിന്നും മറ്റുള്ളവരിൽ (എത്ര ബന്ധമാണെങ്കിലും ശരി) വാങ്ങുമ്പോൾ വ്യക്തമായി ഒരു രേഖ വാങ്ങുക.
ഉദാ: സ്റ്റാമ്പ് പേപ്പറിൽ > 12345678910111 എന്ന IMEI ഉള്ള നമ്പർ ഒന്നാമനിൽ / ( കടയുടെ പേര് ) (അഡ്രസ് ) നിന്നും ഞാൻ ( നിങ്ങളുടെ പേര്, അഡ്രസ്) ഇത്ര രൂപക്ക് വാങ്ങുന്നു.(IMEI അറിയാൻ ഫോണിൽ *#06# എന്ന് ഡയൽ ചെയ്യുക) എന്ന രീതിയിൽ എഴുതി വാങ്ങി seal And sign ( ഒപ്പും സീലും) വാങ്ങി സൂക്ഷിക്കുക.
3.online site കൾ വഴി വാങ്ങുമ്പോൾ പലരും നേരിൽ ആളെ കണ്ട് വാങ്ങേണ്ടി വരും അവിടെയും മുകളിലെ രീതി ഉപയോഗിക്കുന്നതോടൊപ്പം പരസ്യപ്പെടുത്തിയ സൈറ്റിലെ ഡീറ്റയിൽ കൂടി ചേർക്കുക.
ഇത് ഭാവിയിൽ ആ ഫോൺ നിങ്ങൾക്ക് പാരയായാൽ (മോഷ്ടിക്കപ്പെട്ടത് )സഹായമാകും. ഒപ്പം നിങ്ങൾക്കെതിരിൽ അയാൾ വേണമെങ്കിൽ ഒരു പറ്റിക്കൽ നടത്താൻ കേസ് കൊടുത്താലും, നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് സൈബെർ സെല്ലിൽ പോകാനും ഇത് രേഖയാകും.
എന്തെല്ലാം നോക്കണം?
1. പ്രധാനമായും നെറ്റ് വർക്ക് കണക്ടിവിറ്റി (Range catching) നോക്കുക.
ഇതിനായി സെറ്റിംഗ്സിൽ പോയി മാനുവലായി നെറ്റ് വർക്ക് സെർച്ച് ചെയ്ത് എല്ലാ നെറ്റ് വർക്കുകളും കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കുക.(ഉദാ: Idea സിം ഇട്ട് സെർച്ച് ചെയ്താലും Airtel docomo, Bsnl, Reliance, Vodafone, തടങ്ങി അവിടെ ലഭിക്കുന്ന നെറ്റ് വർക്ക് ലിസ്റ്റ് കിട്ടുന്നതാണ്.)
/wp-content/uploads/2016/06/wp-1466153567096.jpg”>
2. നെറ്റ് വർക്ക് മോഡുകൾ പരിശോധിക്കുക.( 2G ,3G,4G,) ഇവയും മുകളിലെ പോലെ Check ചെയ്യുക.
3. കയ്യിലുള്ള മറ്റൊരു ഫോണിലേക്ക് വിളിച്ച് കാൾ എടുക്കുക. രണ്ട് ഫോണം രണ്ട് ചെവിയിൽ വെച്ചിട്ട് സംസാരിക്കുക. ഫോണിന്റെ മൈക്കിനോ, ഇയർ സ്പീക്കറിനോ പ്രശ്നമുണ്ടെങ്കിൽ അറിയാൻ കഴിയും.
4. ഡിസ്പ്ലേ വെട്ടുകയും, വിറക്കുകയും ഒന്നും ചെയ്യുന്നില്ല എന്നും, Touchpad വളരെ നല്ല പോലെ വർക്ക് ചെയ്യുന്നു എന്നും ഉറപ്പാക്കുക. (പല ടൂൾസും Touchpad Check ചെയ്യാൻ ലഭിക്കും.
(Example:
Touchpad test)
5. WiFi, Bluetooth, ഇവ കുറച്ച് സമയം ഉപയോഗിച്ച് ഫോൺ അധികം ചൂടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
6. ഇതൊക്കെ ചെയ്യുമ്പോൾ ബാറ്ററി വേഗത്തിൽ കുറയുന്നോ എന്ന് നോക്കുക.
7. ഗയിം പോലുള്ളവ കളിച്ച് നോക്കുക. Hang ആകുന്നുണ്ടോ എന്നറിയാൻ സാധിക്കും.
8. റൂട്ട് ചെയ്യപ്പെട്ട ഫോണാണോ എന്നറിയാൻ റൂട്ട് ചെക്കർ ഉപയോഗിച്ച് ചെക്ക് ചെയ്യുക.
9. റൂട്ട് ചെയ്യപ്പെട്ട ഫോണാണെങ്കിൽ Stock Rom (കമ്പനി ഫോണിൽ നൽകുന്ന യഥാർത്ഥ ആൻഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം) നെറ്റിൽ ഉണ്ടങ്കിൽ മാത്രം ( നിർബന്ധമാണ് വാങ്ങണമെന്നുണ്ടെങ്കിൽ) വാങ്ങുക.
എല്ലാവരും ഇതൊക്കെ സൂക്ഷിക്കുക.
എന്തെങ്കിലും വിട്ട് പോയെങ്കിൽ ഓർമ്മിപ്പിക്കുക.
സ്നേഹപൂർവ്വം
സുധീർ കബീർ.