ആൾസൊല്യൂഷനിലെഎന്റെ പാസ്സ്‌വേർഡ്‌ മറന്നു ഇനി എന്ത്??

0
214

__________:::::::::::_____________
ഈ വെബ്സൈറ്റിലെ അംഗമായ പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് നമ്മുടേ സൈറ്റിലെ യൂസർ ഐഡിയും പാസ്സ്‌വേർഡും..

എല്ലാ സൈറ്റുകളിലെയും പോലെ (ഗൂഗ്ൾ,യാഹൂ, ഫേസ്ബുക്, ട്വിറ്റർ, തുടങ്ങിയവ) യൂസർ ഐഡി

റീജിസ്റ്റർഡ് ചെയ്ത സമയത്തു നമ്മുടെ സൈറ്റിൽ നിന്നും നിങ്ങൾ നൽകിയ മെയിലിലേക്ക് ഒരു മെയിൽ വന്നിട്ടാണ് നിങ്ങളുടെ അക്കൗണ്ട് പ്രൈമറി ആക്ടിവഷൻ നടന്നത് എന്നു ഓർക്കുന്നുണ്ടാകുമല്ലോ. അപ്പോൾ നിങ്ങൾ നമ്മുടെ സൈറ്റിൽ ഒരു സാധരണ അംഗമായി ഇത് ആർക്കു വേണമെങ്കിലും ആകാം. അതിനു ശേഷം നിങ്ങളിൽ അക്കൗണ്ട് എടുത്തു ആക്ടിവേറ്റ് ആക്കിയ ഓരോരുത്തരെയും അഡ്മിൻ പവർ വഴി ഞാൻ പ്രീമിയം മെബർ ആക്കി.. ഇതോടെ എന്റെ ജോലി കഴിഞ്ഞു..??
ഇനി നിങ്ങൾ പാസ്സ്‌വേർഡ്‌ മറന്നാൽ നിങ്ങൾക്ക് സെല്ഫ് റീസെറ്റ് ചെയ്യാം. അവിടൊന്നും എന്റെ ആവശ്യമില്ല. നിങ്ങൾ മറ്റു സൈറ്റുകളിൽ ചെയ്യുന്ന പോലെ  I forget My password എന്ന ഓപ്ഷൻ ലോഗിൻ പേജിൽ നിന്നും എടുക്കുക. നിങ്ങൾ അക്കൗണ്ട് genarate ചെയ്യാൻ ഉപയോഗിച്ച മെയിൽ ഐഡി കൊടുക്കുക. റീസെറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് പുതിയ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ മെയിലിൽ വന്നിട്ടുണ്ടാകും. ചിലപ്പോൾ നെറ്റ് വർക്കിന്റെ ഒരു താമസം വരാം. നമ്മുടെ സൈറ്റ് പോപുലർ അല്ലാത്ത കൊണ്ട് ഒരുപക്ഷെ മെയിലുകൾ gmail, yahoo പോലുള്ളവർ സ്പാം, junk എന്നീ ഫോള്ഡറുകളിലേക് മാറ്റി വിട്ടേക്കാം. (നമ്മൾ അത് സ്പാം അല്ല എന്ന് സെറ്റ് ചെയ്താൽ പിന്നീട് ഭാവിയിൽ ഇൻബോക്സിൽ തന്നെ മയിൽസ് കിട്ടും) ആ മെയിലിൽ നിങ്ങളുടെ പാസ്സ്‌വേർഡ്‌ റീസെറ്റ് ചെയ്യാൻ ലിങ്ക് ഉണ്ടാകും. അതിൽ പോകുക. പുതിയ പാസ്സ്‌വേർഡ്‌ നൽകുക. ഇത്രയുമെയുള്ളൂ..??
സ്നേഹപൂർവം

സുധീർ കബീർ..