Fake Messages And Calls Keep Your Eyes Open..

പലപ്പോഴും പറഞ്ഞു കേൾക്കുന്ന തെറ്റായ സന്ദേശങ്ങളിൽ ഒന്നാണ് കാൾ വന്ന നമ്പറിൽ തിരിച്ചു വിളിച്ചാൽ നിങ്ങളുടെ ഡാറ്റ അവർക്ക് എളുപ്പത്തിൽ മോഷ്ട്ടിക്കാം എന്നത്. എന്നാൽ ഇതിനു അടിസ്ഥാനമില്ല. പക്ഷെ അത്തരം നമ്പറുകളിൽ ഒരു സെക്കന്റ് ആയാലും വിളിച്ചെന്നാൽ ഇന്റർനാഷണൽ കാളിങ് റേറ്റ് അനുസരിച്ചുള്ള തുക നിങ്ങളുടെ ഓപ്പറേറ്റർ ഈടാക്കുന്നതാണ്. പിന്നെ മറ്റൊരു പ്രധാന കാര്യം വെബ്സൈറ്റ് ലിങ്കുകൾ ആണ്. വിശ്വാസമില്ലാത്ത ഒരു ലിങ്കിലും ക്ലിക് ചെയ്യാതിരിക്കുക. കാരണം നമ്മുടെ ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കൂടുതൽ നമ്മൾ പെർമിഷൻ കൊടുത്തിട്ടുള്ള ഒരു വിഭാഗം അപ്ലിക്കേഷൻ ആണ് ബ്രൗസറുകൾ ( ഉദാ : ഗൂഗിൾ ക്രോം, യൂസി ബ്രൌസർ, ആൻഡ്രോയിഡ് ബ്രൌസർ, സിഎം ബ്രൌസർ, ഒപേറാ തുടങ്ങിയവ.) അതിനാൽ നമ്മുടെ ഡാറ്റകൾ ഫോണിൽ സേവ് ചെയ്യുന്നത് xml പോലെ ഒരു ഫോർമാറ്റിൽ ആണ്. (ഉദാ : കാൾ ഹിസ്റ്ററി , മെസ്സേജസ് , കോൺടാക്ട്, തുടങ്ങിയവ) നിങ്ങൾ വിശ്വാസമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബ്രൌസർ നിങ്ങൾ അറിയാതെ ഈതരത്തിൽ പെട്ട കാര്യങ്ങൾ ആ ലിങ്കിന്റെ ഔനേർക്കു കൈമാറുന്നതാണ്.

ആയതിനാൽ സൂക്ഷിക്കുക. ലിങ്കുകൾ വിശ്വാസമില്ല എങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
സ്നേഹപൂർവ്വം
സുധീർ കബീർ
അഡ്മിൻ എയ്റി വേൾഡ്.
ഞങ്ങളോടൊപ്പം ചേരാൻ
9020645214 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.

Leave A Comment