ഗൂഗിൾ പേ, ഫോൺപേ, പേടിഎം കെവൈസി തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

0
246

ഗൂഗിൾ പേ, ഫോൺപേ, പേടിഎം കെവൈസി തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
❇❇❇❇❇❇❇❇

⭕ടെക്നോളജിയുടെ വികാസം പണമിടപാടുകൾ പോലും എളുപ്പത്തിലാക്കിയിരിക്കുകയാണ്. ഡിജിറ്റൽ വാലറ്റ് സജീവമായതോടെ പോക്കറ്റടിക്കാരിൽ നിന്നും പിടിച്ചുപറിക്കാരിൽ നിന്നും രക്ഷ നേടിയ നമ്മൾ ഇപ്പോൾ ഭയക്കുന്നത് ഓൺലൈൻ തട്ടിപ്പുകളെയാണ്. എല്ലാ പ്രധാന നഗരങ്ങളിലും നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്. ഇത്തരം തട്ടിപ്പുകളിൽ പ്രധാനപ്പെട്ടവയാണ് കെവൈസിയുടെ പേരിലുള്ള തട്ടിപ്പുകൾ

⭕ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളുടെ കെവൈസിയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങൾ വർദ്ധിച്ച് വന്നതോടെ ഡൽഹി പൊലീസ് കെവൈസി തട്ടിപ്പുകളിൽ ആളുകൾ പെടുന്നത് തടയാൻ ചില നിർദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. എന്തായാലും ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മെസേജുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

⭕കെവൈസിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർ പ്രധാനമായും ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് മെസേജുകൾ. മെസേജുകൾക്കൊപ്പം വരുന്ന ലിങ്കിൽ കയറാൻ ഉപയോക്താവിനോട് ആവശ്യപ്പെടുകയും അതുവഴി ഡാറ്റ ചോർത്തുകയും ചെയ്യുന്ന തട്ടിപ്പാണ് ലിങ്കുകളിലൂടെ നടത്തുന്നത്. ഇത്തരം മെസേജിലൂടെ വരുന്ന ലിങ്കുകളിൽ കയറാനോ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ഇതിൽ നൽകാനോ പാടില്ല. സംശയകരമായ എന്തെങ്കിലും ലിങ്ക് ലഭിച്ചാൽ സൈബർ സെല്ലിനെ ബന്ധപ്പെടുക.

അവർ നിർദ്ദേശിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്

⭕ചില സാഹചര്യങ്ങളിൽ തട്ടിപ്പുകാർ ഉപയോക്താക്കളെ വിളിച്ച് ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. അപ്ലിക്കേഷൻ വഴിയുള്ള ഫിഷിംഗ് വളരെ സാധാരണമാണ്. നിങ്ങളുടെ കെ‌വൈ‌സിയുടെ വാലിഡിറ്റി തീർന്നു എന്ന് പറഞ്ഞായിരിക്കും കോൾ വരുന്നത്. പേയ്‌മെന്റ്, ഇ-വാലറ്റ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ നിങ്ങൾ ഒരു അപ്ലിക്കേഷൻ വഴി ഓൺലൈനിൽ കെവൈസി പുതുക്കണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും.

⭕മാൽവെയർ നിറഞ്ഞ ആപ്പുകളായിരിക്കും തട്ടിപ്പുകാർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നത്. ഈ അപ്ലിക്കേഷനുകൾക്ക് നിങ്ങളുടെ ഫോണിനെ ക്ലോൺ ചെയ്യാനും പാസ്‌വേഡുകൾ, യൂസർ നൈമുകൾ മുതലായ സെൻസിറ്റീവ് ഡാറ്റ ചോർത്താനു കഴിയും. പേയ്‌മെന്റ് അപ്ലിക്കേഷനുകളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും വിളിച്ച് മറ്റേതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടാൻ അത് ചെയ്യരുത്.

ഒരു ഇടപാടും നടത്തരുത്

⭕നിങ്ങളെ തട്ടിപ്പിന് ഇരയാക്കാൻ വേണ്ടി വിളിക്കുന്ന തട്ടിപ്പുകാരൻ മിക്കപ്പോഴും 1 രൂപ പോലുള്ള ഒരു ചെറിയ തുക അയാൾക്ക് അയക്കാൻ ആവശ്യപ്പെട്ടേക്കാം. വാലിഡേഷൻ ആവശ്യത്തിനായിട്ടാണ് ഈ ട്രാൻസാക്ഷൻ എന്ന് പറഞ്ഞായിരിക്കും നിങ്ങളോട് ട്രാൻസാക്ഷൻ നടത്താൻ ആവശ്യപ്പെടുക. ഇത്തരത്തിൽ ട്രാൻസാക്ഷൻ നടത്തിയാൽ നിങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് ഡാറ്റ ഹാക്ക് ചെയ്യുകയും കൂടുതൽ തുക അവർ തട്ടിയെടുക്കുകയും ചെയ്യും.

കെവൈസി എസ്എംഎസിനലെ നമ്പറിലേക്ക് വിളിക്കരുത്

⭕പേയ്‌മെന്റ്, ഇ-വാലറ്റ് അപ്ലിക്കേഷനുകൾ അയച്ചതായി അവകാശപ്പെടുന്ന കെവൈസി മെസേജുകൾ നിങ്ങൾക്ക് ലഭിച്ചാൽ സൂക്ഷിക്കുക. ഈ മെസേജിൽ ഹാക്കിങിന് സഹായിക്കുന്ന നമ്പരുകൾ ഉണ്ടായേക്കും. ഈ നമ്പരിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടായിരിക്കും മെസേുകൾ ഉണ്ടാവുക. ഇത്തരം നമ്പറിലേക്ക് ഒരിക്കലും കോളുകൾ ചെയ്യരുത്.

തട്ടിപ്പുകാരെ അകറ്റി നിർത്താം

⭕ഇ-വാലറ്റുകളും ഡിജിറ്റൽ പേയ്‌മെന്റുകളും മികച്ച സൌകര്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ തന്നെയും നമ്മൾ കാണിക്കുന്ന ചെറിയ അബദ്ധങ്ങൾ വലിയ തട്ടിപ്പുകൾ നടക്കാൻ കാരണമാവും എന്ന് ഓർമ്മിക്കുക. ഓരോ പേയ്മെന്റ് സേവനങ്ങളും ഉപയോഗിക്കുമ്പോൾ അതിനെ പറ്റി വ്യക്തമായി പഠിക്കാൻ ശ്രമിക്കുക. ഇത്തരം തട്ടിപ്പുകളിൽ നിന്ന രക്ഷനേടാൻ അത് സഹായിക്കും.

🧩🧩🧩🧩🧩🧩🧩🧩