Whatsapp Hacking

0
501

പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും ഇന്നത്തെ ഈ പോസ്റ്റിലേക്ക് സ്വാഗതം

ചോദിക്കാറുള്ള ഒരു ചോദ്യമാണ് വാട്സ്ആപ്പ് ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കുമോ എന്ന്

കഴിഞ്ഞുപോയ കാലങ്ങളിൽ ഇതിൽ വാട്സ്ആപ്പ് യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയാണെന്ന് വേണമെങ്കിൽ പറയാമായിരുന്നു പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അതിൽ അവസ്ഥ മാറി മാറി വാട്സ്ആപ്പ് നിലവിൽ നിരവധി സെക്യൂരിറ്റി കളും ആയിട്ടാണ് നമ്മുടെ മുന്നിൽ ഇന്നുള്ളത്.

 

Telegram തുടക്കം മുതലുള്ളതും വാട്സാപ്പിലെ സെക്യൂരിറ്റിയിൽ ഏറ്റവും പ്രധാനമായി പറയാനുള്ളത് end to end encryption എന്ന അഡ്വാൻസ് ഫീച്ചർ തന്നെയാണ്. മുൻകാലങ്ങളിൽ ഇതിൽ വാട്സാപ്പിൽ ബാക്ക്അപ്പുകൾ അവർ യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയായിരുന്നു നമ്മുടെ ഫോണിൻറെ മെമ്മറിയിൽ സൂക്ഷിച്ചത് അത് ആ സമയത്ത് പൈത്തൺ പോലെയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൊണ്ട് എളുപ്പത്തിൽ അവകൾ ഡിസ്ക്രിപ്ഷൻ ചെയ്യാനായി സാധിക്കുമായിരുന്നു. എന്നാൽ 2019 മെയ് 5 എന്ന ഇന്നു സമയത്ത് ഇത് ഇന്ന് ടെൻഷനില്ലാതെ ഇരിക്കാനായി എൻക്രിപ്ഷൻ ഇൽ ആണ് ഈ ഫയലുകൾ പോലും വാട്സ് ആപ്പ് നമ്മുടെ ഫോണിൽ സൂക്ഷിക്കുന്നത്. അത് ഡിസ്ക്രിപ്ഷൻ ചെയ്യാനുള്ള കീ ഫയൽ നമ്മുടെ ഫോണിലെ ഡാറ്റ പാർട്ടീഷൻ എന്ന മെമ്മറിയൽ റൂട്ട് ഉള്ളവർക്ക് മാത്രം ആക്സസ് ചെയ്യാൻ പറ്റുന്ന രീതിയിൽ അവർ അതിനെ അതിനെ സൂക്ഷിച്ചിരിക്കുന്നു. റൂട്ട് ഉണ്ടെങ്കിൽ എടുക്കാമല്ലോ എന്നൊരു ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു അതിനാൽ തന്നെ പറയട്ടെ മർഷ് മലോ (ആൻഡ്രോയിഡ് 6) മുതൽ റൂട്ടിങ് എന്നുള്ളത് ചെറിയ ഒരു കാര്യമല്ല. നിരന്തരം സെക്യൂരിറ്റി വർധിപ്പിക്കുന്നതിൽ ഗൂഗിൾ കാണിക്കുന്ന ശ്രദ്ധ വളരെ വലുതാണ്. അതിനാൽ തന്നെ നൗകറ്റ് അഥവാ ആൻഡ്രോയിഡ് 7 മുതൽ ഉള്ളവ റൂട്ട് ചെയ്യാൻ നല്ലപോലെ കഷ്ടപ്പെടുന്ന അവസ്ഥ ആണ്. കൂടാതെ റൂട്ട് ചെയ്താൽ വാറന്റി ഉൾപ്പടെ എല്ലാം എടുത്തുകളഞ്ഞു കൊണ്ടു മൊബൈൽ നിർമാതാക്കളും ഗൂഗിളിന് ഒപ്പമാണ്. കാരണം പരസ്യ വരുമാനം റൂട്ട് ചെയ്ത ഡിവൈസിൽ ലഭിക്കില്ല.

ഞാൻ ഇതൊക്കെ പറഞ്ഞു തന്നു എങ്കിലും ആരും ഈ കാലഘട്ടത്തിലും 100% സുരക്ഷിതമാണെന്ന് വിശ്വസിക്കേണ്ട നമ്മുടെ ഫോൺ മറ്റൊരാളുടെ കയ്യിൽ കൊടുക്കുമ്പോൾ ആയാൾ വാട്സപ്പ് വെബ് എന്ന ഫീച്ചർ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ നമുക്കോരിക്കലും തള്ളികളയാനായി സാധിക്കില്ല. അയാളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇത് സ്കാൻ ചെയ്തു അയാൾക്ക് നമ്മുടെ ചാറ്റുകൾ കാണാം, ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങി എന്തും നമ്മൾ കാണുന്ന സമയം അയാൾക്കും കാണാൻ സാധിക്കും അയാൾക്ക് അത് സേവ് ചെയ്യാനും സാധിക്കും. അതിനാൽ ഫോൺ ആരുടെ എങ്കിലും കയ്യിൽ നൽകിയാൽ തിരികെ വാങ്ങുമ്പോൾ തന്നെ വാട്‌സ്ആപ്പ് വെബ് എന്ന വാട്സാപ്പ് മെനു വിലെ ഓപ്ഷൻ എടുത്തു നോക്കുക. അതിൽ ക്യാമറ ആണ് നിങ്ങൾ കാണുന്നത് എങ്കിൽ വാട്‌സ്ആപ്പ് സുരക്ഷിതമാണ്. അതിനു പകരമായി ലാസ്റ്റ് യൂസ്ഡ് എന്നൊക്കെയുള്ള ഒരു വിന്ഡോ ആണെങ്കിൽ അതിൽ ലോഗ് ഔട്ട് ഫ്രം ഓൾ ഡിവൈസ്സ് കൊടുക്കുക. അല്ലെങ്കിൽ നിങ്ങളുടെ ചാറ്റുകൾ മറ്റാരോ കാണുന്നുണ്ടാവാം.

സ്നേഹപൂർവം
സുധീർ കബീർ
9020645214
മാസ്റ്റർ അഡ്മിൻ
ഓൾ സൊലൂഷൻ പോർട്ടൽ
ജോയിൻ ചെയ്യൂ
Http://bit.ly/itWorld

Thanks For Reading
Please Share Without Edit
Original Post Published On
Http://Allsolution.xyz
Http://fb.com/sudheerpage
Http://fb.com/sudheervdm